'എല്ലാമറിയാന്‍ ഞാന്‍ ദൈവമല്ല';   ആള്‍ക്കൂട്ടം രാജസ്ഥാനില്‍ മാത്രമല്ല കൊല്ലുന്നതെന്ന് വസുന്ധരാ രാജെ 

ജനസംഖ്യ കൂടിയതിന്റെ ഫലമാണിതൊക്കെ. നല്ല ജോലി കിട്ടാത്തില്‍ ആളുകള്‍ നിരാശരാണ്. ഈ നിരാശ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കുണ്ട്. അതിന്റെ പരിണിത ഫലമാണ് ആള്‍ക്കൂട്ടം ആളുകളെ മര്‍ദ്ദിക്കുന്നത്
'എല്ലാമറിയാന്‍ ഞാന്‍ ദൈവമല്ല';   ആള്‍ക്കൂട്ടം രാജസ്ഥാനില്‍ മാത്രമല്ല കൊല്ലുന്നതെന്ന് വസുന്ധരാ രാജെ 

ജയ്പൂര്‍: ആള്‍ക്കൂട്ടം മനുഷ്യരെ കൊല്ലുന്നത് രാജസ്ഥാനില്‍ മാത്രമല്ലെന്ന് വസുന്ധരാ രാജെ. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിവുണ്ടാകണമെങ്കില്‍ ദൈവമാകണമെന്നും താന്‍ അങ്ങനെയല്ലെന്നും അവര്‍ പറഞ്ഞു. ആള്‍വാറിലെ ആള്‍ക്കൂട്ടക്കൊലപാതകത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് അവര്‍ ഈ മറുപടി നല്‍കിയത്.  രണ്ടാഴ്ച മുന്‍പാണ് ആള്‍വാറില്‍ കര്‍ഷകനായ റക്ബീറിനെ ആളുകള്‍ മര്‍ദ്ദിച്ച് കൊന്നത്.

രാത്രി പന്ത്രണ്ട് മണിക്ക് രാജ്സ്ഥാനിലെ ഏതോ കുഗ്രാമത്തില്‍ ഇതുപോലെ സംഭവം നടക്കുന്നത് അറിയണമെങ്കില്‍ ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളൂ. അതിന് മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ല, പ്രതികരിക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്നുമായിരുന്നു വസുന്ധരാ രാജെ  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 

ജനസംഖ്യ കൂടിയതിന്റെ ഫലമാണിതൊക്കെ. നല്ല ജോലി കിട്ടാത്തില്‍ ആളുകള്‍ നിരാശരാണ്. ഈ നിരാശ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കുണ്ട്. അതിന്റെ പരിണിത ഫലമാണ് ആള്‍ക്കൂട്ടം ആളുകളെ മര്‍ദ്ദിക്കുന്നത്. സര്‍ക്കാര്‍ അതിന് ഉത്തരവാദിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കെതിരെ ദൗസയില്‍ നിന്നുള്ള ബിജെപി എംപിയായ ഹരീഷ് മീണ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ഭീകരസംഭവങ്ങളോട് ഇങ്ങനെയല്ല പ്രതികരിക്കേണ്ടതെന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന മീണ പറഞ്ഞു. ശിക്ഷിക്കപ്പെടുകയില്ലെന്നുള്ള ധൈര്യമാണ് ആള്‍ക്കൂട്ടങ്ങളെ ഇത്തരം നീച പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com