ചേലാ കര്‍മത്തിനെതിരെ സുപ്രിം കോടതി; വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനം, നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ചേലാ കര്‍മം സ്വകാര്യതയ്ക്കു മേലുള്ള കടന്നുകയറ്റമെന്ന് സുപ്രിം കോടതി നിരീക്ഷണം. വ്യക്തി സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ചേലാ കര്‍മത്തില്‍ നടക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്ത്രീകളിലെ ചേലാ കര്‍മം നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രിം കോടതിയുടെ നിരീക്ഷണങ്ങള്‍.

സ്ത്രീകളിലെ ചേലാ കര്‍മം പൂര്‍ണമായി നിരോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സ്വീകരിച്ചത്. ചേലാ കര്‍മം നിരോധിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു.

ചേലാ കര്‍മം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമായി കണക്കാക്കാമെന്ന് ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു. സ്വകാര്യയ്ക്കുള്ള അവകാശത്തിന്റെ ലംഘനവും ഇതില്‍ വരുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com