'ബോണ്ടേജ് സെക്‌സിന്'ക്ഷണിച്ചു;  ശേഷം പെട്രോള്‍ ഒഴിച്ച് തീയിട്ടു, കാമുകി കാമുകനോട് ചെയ്തത് ഇത്...

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th July 2018 01:33 PM  |  

Last Updated: 30th July 2018 01:33 PM  |   A+A-   |  

 

വിജയ്‌വാഡ:  കട്ടിലില്‍ കെട്ടിയിട്ട് കാമുകനെ യുവതി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. കെട്ടിയിട്ട് ലൈംഗികബന്ധത്തിന് ഏര്‍പ്പെടുന്ന ബോണ്ടേജ് സെക്‌സ്( bondage sex) വാഗ്ദാനം ചെയ്യുന്നുവെന്ന വ്യാജേനയാണ് കാമുകി യുവാവിനെ ദാരുണമായി കൊന്നത്. സംഭവുമായി ബന്ധപ്പെട്ട് 28കാരിയെ അറസ്റ്റ് ചെയ്തു. സാമ്പത്തിക തര്‍ക്കമാണ് സ്ത്രീയെ ഇതിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ ഭാഷ്യം.

ആന്ധ്രാപ്രദേശ് പ്രകാശം ജില്ലയില്‍ ചൗതാപളളി ഗ്രാമത്തിലാണ് സംഭവം. പോഡ്‌ലി സ്വദേശിയായ ഷെയ്ക്ക് ഷബീറാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഷബീറിന്റെ നാട്ടുകാരി തന്നെയായ ഷാക്കീറയാണ് പൊലീസ് പിടിയിലായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:  ഹോം ഗാര്‍ഡായി ജോലി ചെയ്യുന്ന ഷബീറിന് ചൗതാപളളിയില്‍ പൗള്‍ട്രി ഫാം ബിസിനസ്സുണ്ട്. ഇതില്‍ പങ്കാളിയാണ് ഷാക്കീറ. ഇരുവരും വെവ്വേറ വിവാഹമാണ് കഴിച്ചതെങ്കിലും , ബന്ധം തുടര്‍ന്നു. പൗള്‍ട്രി ഫാമില്‍ ഇരുവരും സ്ഥിരമായി കാണാറുണ്ട്. എന്നാല്‍ കഴിഞ്ഞ എട്ടുമാസകാലയളവില്‍ സാമ്പത്തികകാര്യങ്ങളെ ചൊല്ലി ഷാക്കീറയും ഷബീറും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. 

ഇതിന്റെ തുടര്‍ച്ചയെന്നോണം ഷബീറിനെ കൊല്ലാന്‍ ഷാക്കീറ തീരുമാനിച്ചു. മുന്‍കൂട്ടിയുളള പദ്ധതി അനുസരിച്ച് യുവതി ഫാം ഹൗസില്‍ എത്തി ബീറിനെ കണ്ടു. ഇതിനിടയില്‍ ബോണ്ടേജ് സെക്‌സ് വാഗ്ദാനം ചെയ്തതിന്റെ മറവില്‍ കാമുകനെ ഇരുമ്പു ചങ്ങല കൊണ്ട് യുവതി കട്ടിലില്‍ കെട്ടിയിട്ടു. പതിവായി ഇരുവരും ബോണ്ടേജ് സെക്‌സില്‍ ഏര്‍പ്പെടാറുണ്ട്. തുടര്‍ന്ന് വഞ്ചിക്കപ്പെട്ട ഷബീറിനെ പെട്രോല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഷാക്കീറയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

TAGS
FIRE KILL