ആര്‍ജെഡി നേതാവ് ശിവന്റെ വേഷത്തില്‍ ( വീഡിയോ )

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2018 10:39 AM  |  

Last Updated: 31st July 2018 10:39 AM  |   A+A-   |  

പാറ്റ്‌ന : ഭഗവാന്‍ ശിവന്റെ വേഷത്തില്‍ ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവ്. പാറ്റ്‌നയിലെ ശിവ ക്ഷേത്രത്തിലാണ് പരമശിവന്റെ വേഷത്തിലെത്തി മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ്  പ്രതാപ് പൂജകളില്‍ മുഴുകിയത്. ശംഖ്, ഡമരു എന്നിവയെല്ലാം കയ്യിലേന്തിയായിരുന്നു തേജ് പ്രതാപിന്റെ പ്രാര്‍ത്ഥന. 

ദിയോഗറിലെ കാന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായിട്ടായിരുന്നു തേജ് പ്രതാപിന്റെ ക്ഷേത്ര സന്ദര്‍ശനം. എല്ലാ വര്‍ഷവും ശ്രാവണ മാസത്തില്‍ ലക്ഷക്കണക്കിന് ഭക്തരാണ് ദിയോഗറിലെ ബാബ ബൈദ്യനാഥ് ക്ഷേത്രത്തില്‍ എത്തുന്നത്. ബീഹാറിലെ കഴിഞ്ഞ ജെഡിയു-ആര്‍ജെഡി സഖ്യസര്‍ക്കാറില്‍ ആരോഗ്യമന്ത്രിയായിരുന്നു തേജ് പ്രതാപ് യാദവ്.