രാജസ്ഥാനിൽ ഏഴ് വയസുകാരിയെ മാനഭം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2018 04:01 AM  |  

Last Updated: 31st July 2018 04:01 AM  |   A+A-   |  

 

കോ​​​ട്ട: രാജസ്ഥാനിലെ ഝ​​​​ലാ​​​​വാ​​​​ര്‍ ജി​​​​ല്ല​​​​യി​​​​ല്‍ ഏ​​​​ഴു​​​​ വ​​​​യ​​​​സു​​​​കാ​​​​രി​​​​യെ മാ​​​​ന​​​​ഭം​​​​ഗം ചെയ്ത് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ യു​​​​വാ​​​​വ് അ​​​​റ​​​​സ്റ്റി​​​​ല്‍. കോ​​​​മ​​​​ള്‍ ലോ​​​​ധ (25)​​​​ എന്നയാളെയാണ് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. മോ​​​​ഗി​​​​യാ​​​​ഭി​​​​യ ​​ഗ്രാമത്തിൽ നി​​​​ന്നു വെ​​​​ള്ളി​​​​യാ​​​​ഴ്ച കാ​​​​ണാ​​​​താ​​​​യ ബാ​​​​ലി​​​​ക​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് വീടിനടുത്തുള്ള മൈ​​​​താ​​​​ന​​​​ത്തു ​​​നി​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. വീ​​​​ടി​​​​നു സ​​​​മീ​​​​പം ക​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രിക്കെയാണ് പെൺകുട്ടിയെ കാണാതായത്. അറസ്റ്റിലായ കോമൾ ലോധ കുട്ടിയെ മാനഭം​ഗപ്പെടുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഝ​​​​ലാ​​​​വാ​​​​ര്‍ പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ പറഞ്ഞു.  

പെണ്‍കുട്ടിയെ യു​​​​വാ​​​​വ് ബ​​​​ല​​​​മാ​​​​യി പി​​​​ടി​​​​ച്ചു​​​​കൊ​​​​ണ്ടു പോ​​​​യി പീ​​​​ഡി​​​​പ്പി​​​​ക്കു​​​​ക​​​​യും ക​​​​ര​​​​ഞ്ഞ് ബ​​​​ഹ​​​​ളം വ​​​​ച്ചപ്പോള്‍ ശ്വാ​​​​സം മു​​​​ട്ടി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പോ​​​​ലീ​​​​സ് പറയുന്നു. പെ​​​​ണ്‍​​​​കു​​​​ട്ടി​​​​യു​​​​ടെ ക​​​​ഴു​​​​ത്തി​​​​ല്‍ മു​​​​റി​​​​വേ​​​​റ്റ പാ​​​​ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. കുട്ടിക്ക് പണം നൽകി വശീകരിച്ചാണ് പ്രതി കുറ്റം ചെയ്തതെന്നും പെൺകുട്ടിയുടെ കുടുംബവുമായി ഇയാൾക്ക് നേരത്തെ തന്നെ പരിചയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മാതാവ് പുറത്ത് പോയ സമയം നോക്കിയാണ് യുവാവ് കുട്ടിയുടെ അടുത്തേക്ക് ചെന്നതെന്നും ഇരുവരേയും കണ്ടതായി നാല് സാക്ഷികളിൽ മൂന്ന് പേരും പറഞ്ഞതായും പൊലീസ് കൂട്ടിച്ചേർത്തു. വിവാഹിതനായ യുവാവ് നേരത്തേയും തന്റെ ബന്ധത്തിൽ പെട്ട പെൺകുട്ടികളേയും ​​ഗ്രാമത്തിലെ മറ്റ് പെൺകുട്ടികളേയും ശല്യം ചെയ്തതായുള്ള വിവരങ്ങൾ ലഭിച്ചുവെന്നും പൊലീസ് പറയുന്നു.