ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുത്; ക്രിമിനല്‍ കുറ്റമെന്നും മുന്നറിയിപ്പ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2018 10:19 PM  |  

Last Updated: 31st July 2018 10:19 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇന്റര്‍നെറ്റിലും ഫേസ്ബുക്കടക്കമുള്ള സമൂഹ മാധ്യമങ്ങളിലും നമ്പര്‍ പരസ്യപ്പെടുത്തരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നതും മറ്റൊരാളുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്നും യു.ഐ.ഡി.എ.ഐ ഇറക്കിയ നിര്‍ദേശത്തിലുണ്ട്. 

ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ആധാര്‍ പരസ്യമാക്കി വെല്ലുവിളി നടത്തിയ ട്രായ് ചെയര്‍മാന്റെ വ്യക്തിവിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പിന്നാലെ അദ്ദേഹത്തിന് പിന്തുണ നല്‍കി നിരവധി പേര്‍ തങ്ങളുടെ ആധാറും പരസ്യമാക്കി രംഗത്തെത്തിയതോടെയാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. നേരത്തെ ആധാര്‍ സുരക്ഷിതമാണെന്നും ഹാക്ക് ചെയ്യാന്‍ സാധ്യമല്ലെന്നും വ്യക്തമാക്കി ട്രായ് ചെയര്‍മാന്റെ നടപടിയെ ന്യായീകരിച്ച് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് അധികൃതരുടെ പുതിയ നിര്‍ദേശം.