'ഇതൊന്നും വലിയ ഇഷ്യു ആക്കണ്ട'; അസമിലെ ദേശീയ പൗരത്വ കരട് പട്ടികയില്‍ ബിപ്ലവ് ദേബ്

'ചില ആളുകള്‍ പ്രശ്‌നം ഉണ്ടാക്കി സ്ഥിതിഗതികള്‍ വഷളാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതില്‍ വലിയ കാര്യമില്ല.അവിടുത്തെ മുഖ്യമന്ത്രി  അക്കാര്യമെല്ലാം പരിഹരിച്ചു കൊള്ളു'മെന്നുമായിരുന്നു
'ഇതൊന്നും വലിയ ഇഷ്യു ആക്കണ്ട'; അസമിലെ ദേശീയ പൗരത്വ കരട് പട്ടികയില്‍ ബിപ്ലവ് ദേബ്

ന്യൂഡല്‍ഹി: അസമിലെ 40 ലക്ഷത്തോളം ആളുകള്‍ ദേശീയ പൗരത്വ കരട് പട്ടികയില്‍ നിന്ന് പുറത്ത് പോയത് വലിയ വിഷയമായി കാണേണ്ടതില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ്. രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നതിനിടെയാണ് വിഷയം നിസാരവത്കരിച്ച് ത്രിപുര മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.

'ചില ആളുകള്‍ പ്രശ്‌നം ഉണ്ടാക്കി സ്ഥിതിഗതികള്‍ വഷളാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതില്‍ വലിയ കാര്യമില്ല.അവിടുത്തെ മുഖ്യമന്ത്രി  അക്കാര്യമെല്ലാം പരിഹരിച്ചു കൊള്ളു'മെന്നുമായിരുന്നു  അയല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി കൂടിയായ
അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്‍പ്പടെ നിരപരാധികളുടെ മരണത്തിനിടയാക്കിയ വിഷയത്തില്‍ ജനങ്ങളുടെ ഭരണത്തില്‍ അവരാണ് എല്ലാം തീരുമനിക്കുന്നതെന്നും താന്‍ സന്തുഷ്ടനാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്റര്‍നെറ്റും സാറ്റലൈറ്റും മഹാഭാരത കാലം മുതല്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നതടക്കമുള്ള അസംബന്ധങ്ങള്‍ പൊതുവേദിയില്‍ അവതരിപ്പിച്ചാണ് ത്രിപുരയിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞത്.

നാല്‍പത് ലക്ഷത്തിലധികം ജനങ്ങളാണ് ദേശീയ പൗരത്വ കരട് പട്ടികയില്‍ നിന്നും പുറത്തായതിനെ തുടര്‍ന്ന് നാടുകടത്തല്‍ ഭീഷണി നേരിടുന്നത്.ലിസ്റ്റില്‍ പേരില്ലാത്തവര്‍ കോടതിയില്‍ അപ്പീല്‍ നല്‍കട്ടെ എന്നായിരുന്നു അസം മുഖ്യമന്ത്രി പറഞ്ഞത്.

എന്‍ഡിഎ സര്‍ക്കാര്‍ മുസ്ലിങ്ങളെ നാടുകടത്തുന്നതിനാണ് ഇപ്പോള്‍ ദേശീയ പൗരത്വ കരടുമായി രംഗത്ത് എത്തിയിരിക്കുന്നതെന്ന് മമതാ ബാനര്‍ജിയും പ്രതിപക്ഷവും ആരോപിച്ചിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ഇത് കരട് പട്ടികയാണ് എന്നും ആരെയും നാടുകടത്തുകയില്ലെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞുവെങ്കിലും ജനങ്ങള്‍ ഭീതിയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com