പ്രസവ വേദനയുമായി കമ്പിയില്‍ കെട്ടിവെച്ച കുട്ടയില്‍ യുവതി യാത്ര ചെയ്തത് 12 കിലോമീറ്റര്‍; വഴിയില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2018 01:26 PM  |  

Last Updated: 31st July 2018 01:27 PM  |   A+A-   |  

pregnent women

 

ഹൈദരാബാദ്; കമ്പില്‍ കെട്ടിത്തൂക്കിയ കുട്ടയില്‍ ഇരുത്തി ആശുപത്രിയില്‍ കൊണ്ടുപോയ ഗര്‍ഭിണി വഴിയില്‍ പ്രസവിച്ചു. എന്നാല്‍ കുട്ടിയെ രക്ഷിക്കാനായില്ല. കാട്ടിലൂടെ 12 കിലോമീറ്ററാണ് യുവതിയേയും കുട്ടയില്‍ ഇരുത്തി ചുമന്നത്. ആന്ധ്രാപ്രദേശിലാണ് സംഭവമുണ്ടായത്. വിജയനഗരം എന്ന ഗ്രാമത്തിലെ 22 കാരിയായ ജിദ്ദമ്മയാണ് ആശുപത്രിയിലേക്കുള്ള വഴിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 

ആംബുലന്‍സ് ലഭിക്കുന്ന സ്ഥലത്തെത്താന്‍ ഈ ഗ്രാമത്തില്‍ നിന്ന് 12 കിലോമീറ്റര്‍ നടക്കണം. മുളയില്‍ കെട്ടിത്തൂക്കിയ കുട്ടയില്‍ ഇരുത്തി കഷ്ടപ്പെട്ടാണ് ഗ്രാമവാസികള്‍ ജിദ്ദമ്മയെ താഴെ എത്തിച്ചത്. വഴിയില്‍ വെച്ച് ഇവര്‍ക്ക് പ്രസവ വേദന ആരംഭിക്കുകയായിരുന്നു. ഇവര്‍ വഴിയില്‍ കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ആംബുലന്‍സിന് അടുത്തെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചു. അമിത രക്തസ്രാവം സംഭവിച്ച ജിദ്ദമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
വിജയനഗരം ഗ്രാമത്തില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണയാണ്. ഇവര്‍ക്ക് മതിയായ ആശുപത്രി സൗകര്യങ്ങളോ റോഡുകളോ വാഹനസൗകര്യങ്ങളോ ഇവിടെ ലഭ്യമല്ല. നിരവധി പേരാണ് ഇത്തരത്തില്‍ ശരിയായ സമയത്ത് ചികിത്സ കിട്ടാതെ ജീവന്‍ വെടിയുന്നത്.