ബിജെപി വനിതാ എംഎല്‍എ ക്ഷേത്രദര്‍ശനം നടത്തി; ഗംഗാജലം തളിച്ചു വൃത്തിയാക്കി ക്ഷേത്രം അധികൃതർ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st July 2018 02:12 AM  |  

Last Updated: 31st July 2018 02:12 AM  |   A+A-   |  

 

അ​ല​ഹ​ബാ​ദ്: വ​നി​താ എം​എ​ൽ​എ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക്ഷേ​ത്രം ഗം​ഗാ​ജ​ലം ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു​ത​ളി​ച്ചു "ശു​ദ്ധ​മാ​ക്കി’. ബി​ജെ​പി എം​എ​ൽ​എ മ​നീ​ഷ അ​നു​രാ​ഗി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ക്ഷേ​ത്രം അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി. ഗം​ഗാ​ജ​ല ഉ​പ​യോ​ഗ​ത്തി​നു പു​റ​മേ ആ​രാ​ധ​നാ​മൂ​ർ​ത്തി​യു​ടെ പ്ര​തി​മ​ക​ൾ ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി അ​ല​ഹ​ബാ​ദി​ലേ​ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തു.

ജൂ​ലൈ 12-നാ​ണ് മ​നീ​ഷ ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന മു​സ്കു​ര ഖു​ർ​ദി​ലെ ക്ഷേ​ത്ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഈ ​ക്ഷേ​ത്ര​ത്തി​ൽ സ്ത്രീ​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​നു വി​ല​ക്കു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് മ​നീ​ഷ​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​വ​ർ​ത്ത​ക​ർ നി​ർ​ബ​ന്ധി​ച്ച​തോ​ടെ എം​എ​ൽ​എ പ്ര​സി​ദ്ധ​മാ​യ ധ്രും ​റി​ഷി ക്ഷേ​ത്ര​ത്തി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി. എ​ന്നാ​ൽ, ശ്രീ​കോ​വി​ലി​ലേ​ക്ക് എം​എ​ൽ​എ പ്ര​വേ​ശി​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ ത​ട​യു​ക​യും ചെ​യ്തു.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് അ​ധി​കൃ​ത​ർ ക്ഷേ​ത്രം ഗം​ഗാ​ജ​ലം ത​ളി​ച്ച് "ശു​ദ്ധീ​ക​രി​ച്ച​ത്'. സ്ത്രീ​ക​ളെ​യാ​കെ അ​പ​മാ​നി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ക്ഷേ​ത്രം അ​ധി​കൃ​ത​ർ കൈ​ക്കൊ​ണ്ട​തെ​ന്ന് മ​നീ​ഷ പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, ഇ​ന്നേ​വ​രെ ഈ ​ക്ഷേ​ത്ര​ത്തി​ൽ ഒ​രു സ്ത്രീ​യും പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും താ​ൻ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ മ​നീ​ഷ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​മാ​യി​രു​ന്നെ​ന്നും ക്ഷേ​ത്ര​ത്തി​ലെ പു​ജാ​രി പ​റ​ഞ്ഞു.