മിഠായിയും മധുരപലഹാരങ്ങളും നല്‍കി ഏഴുവയസ്സുകാരിയെ രണ്ടുമാസം പീഡിപ്പിച്ചു; ബിജെപി നേതാവ് അറസ്റ്റില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st July 2018 01:54 AM  |  

Last Updated: 31st July 2018 01:54 AM  |   A+A-   |  

rape

 

അഗര്‍: മധ്യപ്രദേശില്‍ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി നേതാവ് നാരായണ്‍ മാലി (40) ആണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ അഗര്‍ ജില്ലയിലാണ് സംഭവം. അഗര്‍ ജില്ലയില്‍ വ്യാപാരിയായ ഇയാള്‍ രണ്ട് മാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. മിഠായിയും മധുര പലഹാരങ്ങളും വാഗ്ദാനം ചെയ്തായിരുന്നു പീഡനം. കടയില്‍ വച്ച് തന്നെയാണ് പീഡനം നടന്നിരുന്നത്.  

ഞായറാഴ്ചയാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഐ.പി.സി സെക്ഷന്‍ 376 പ്രകാരവും പോക്‌സോ വകുപ്പ് പ്രകാരവും കേസെടുത്തു. 

സ്വന്തം പാര്‍ട്ടിയുടെ നേതാവ് ഗുരുതരമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടും ബി.ജെ.പി പ്രതികരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കത്വവയിലും ഉന്നാവോയിലും സമാന സംഭവങ്ങള്‍ നടന്നപ്പോഴും ബി.ജെ.പിയുടെ നിലപാട് കണ്ടതാണെന്നും സ്ത്രീ സംരക്ഷണത്തിനായി ബി.ജെ.പി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അവരുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞുവെന്നും കോണ്‍ഗ്രസ് നേതാവ് ശോഭ ഓജ പറഞ്ഞു.