'രാവണനല്ല, രാമനാണ് സീതയെ കട്ടുകൊണ്ടുപോയത്!'; ഗുജറാത്തിലെ പാഠപുസ്തകം പറയുന്നത് ഇങ്ങനെയാണ്

പന്ത്രണ്ടാം ക്ലാസിലെ സംസ്‌കൃത പാഠപുസ്തകത്തിലാണ് രാമായണത്തിലെ അടിസ്ഥാന വിവരം വരെ തെറ്റിച്ചു നല്‍കിയത്
'രാവണനല്ല, രാമനാണ് സീതയെ കട്ടുകൊണ്ടുപോയത്!'; ഗുജറാത്തിലെ പാഠപുസ്തകം പറയുന്നത് ഇങ്ങനെയാണ്

അഹമ്മദാബാദ്; സീതയെ കട്ടുകൊണ്ടുപോയത്  ആരാണ്?  ചെറിയ കുട്ടികള്‍ക്ക് പോലും ഇതിന്റെ ഉത്തരം അറിയാമായിരിക്കും. എന്നാല്‍ ഗുജറാത്ത് വിദ്യാഭ്യാസ ബോര്‍ഡ് പറയുന്നത് രാവണനല്ല രാമനാണ് സീതയെ തട്ടിക്കൊണ്ടുപോയത് എന്നാണ്. പന്ത്രണ്ടാം ക്ലാസിലെ സംസ്‌കൃത പാഠപുസ്തകത്തിലാണ് രാമായണത്തിലെ അടിസ്ഥാന വിവരം വരെ തെറ്റിച്ചു നല്‍കിയത്.

സംസ്‌കൃത കവി കാളിദാസന്റെ രഘുവംശത്തെക്കുറിച്ചുള്ള പാഠത്തിലാണ് ഭീകരമായ തെറ്റു വരുത്തിയിരിക്കുന്നത്. രാമന്‍ സീതയെ തട്ടിക്കൊട്ടുപോയതിനെക്കുറിച്ച് രാമനോട് ലക്ഷ്മണന്‍ വിവരിക്കുന്നു എന്നാണ് പാഠപുസ്തകത്തില്‍ എഴുതിവെച്ചിരിക്കുന്നത്. കൂടാതെ ധാരാളം അക്ഷരത്തെറ്റുകളും ഇന്‍ട്രൊഡക്ഷന്‍ ടു സാന്‍സ്‌ക്രിറ്റ് ലിറ്ററേച്ചര്‍ എന്ന പുസ്തകത്തിലുണ്ട്. ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി തയാറാക്കിയ പുസ്തകത്തിലാണ് തെറ്റ് കടന്നു കൂടിയിരിക്കുന്നത്.

ഗുജറാത്ത് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് സ്‌കൂള്‍ ടെക്സ്റ്റ് ബുക്കിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. നിതിന്‍ പെദാനി പറഞ്ഞത് തെറ്റിനെക്കുറിച്ച് അറിയില്ലെന്നാണ്. എന്നാല്‍ പിന്നീട് തെറ്റ് സമ്മതിച്ചു. മൊഴിമാറ്റം ചെയ്തപ്പോള്‍ രാവണനു പകരം രാമന്‍ എന്നായിപ്പോയതാണെന്നും ഗുജറാത്ത് ടെക്‌സ്റ്റ് പുസ്തകത്തില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com