റോഡില്‍ പാല്‍ ഒഴുക്കി, പച്ചക്കറികള്‍ വിതറിയിട്ടു;  രാജ്യവ്യാപകമായി കര്‍ഷകര്‍ പത്തുദിവസം പ്രതിഷേധത്തില്‍ 

കാര്‍ഷിക കടം എഴുതിത്തളളണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ രാജ്യവ്യാപക സമരം ആരംഭിച്ചു.
റോഡില്‍ പാല്‍ ഒഴുക്കി, പച്ചക്കറികള്‍ വിതറിയിട്ടു;  രാജ്യവ്യാപകമായി കര്‍ഷകര്‍ പത്തുദിവസം പ്രതിഷേധത്തില്‍ 

മുംബൈ: കാര്‍ഷിക കടം എഴുതിത്തളളണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ രാജ്യവ്യാപക സമരം ആരംഭിച്ചു. പത്തുദിവസം നീണ്ടുനില്‍ക്കുന്ന സമരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരകണക്കിന് കര്‍ഷകരാണ് പങ്കെടുക്കുന്നത്. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കുക,, കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരം നടത്തുന്നത്.

സമരത്തിന്റെ ഭാഗമായി പഞ്ചാബിലെ ഫരീദ്‌കോട്ടില്‍ പഴം,പച്ചക്കറികളുടെ വിതരണം കര്‍ഷകര്‍ നിര്‍ത്തിവെച്ചു. ലുധിയാനയില്‍ റോഡില്‍ പാല്‍ ഒഴിച്ചും പച്ചക്കറികള്‍ വിതറിയിട്ടും കര്‍ഷകര്‍ പ്രതിഷേധിച്ചു.

മധ്യപ്രദേശില്‍  കഴിഞ്ഞവര്‍ഷം കര്‍ഷകര്‍ക്ക് നേരെ നടന്ന മന്ദസൂര്‍ അതിക്രമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഉല്‍പ്പനങ്ങളുടെ വിതരണം നിര്‍ത്തിവെച്ചു. 150 കര്‍ഷക സംഘടനകളാണ് സമരത്തില്‍ അണിനിരന്നത്. പൊലീസ് വെടിവെയ്പിന്റെ ഒന്നാം വാര്‍ഷികമായ ജൂണ്‍ ആറ് കരിദിനമായി ആചരിക്കാനും സംസ്ഥാനത്തെ കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം കര്‍ഷക സമരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമരമായി ചുരുക്കി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്  ചിത്രീകരിച്ചിരുന്നു. കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി നിലക്കൊളളുന്ന സര്‍ക്കാരാണ് മധ്യപ്രദേശിലേതെന്നും രാജ്‌നാഥ് സിങ് പ്രതികരിച്ചു.

രാജ്യമൊട്ടാകെയുളള പ്രധാനപ്പെട്ട 17 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ മഹാസംഘിന്റെ നേതൃത്വത്തിലാണ് സമരം. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com