കര്‍ഷകസമരം: പിന്തുണയുമായി രാഹുല്‍ ഗാന്ധി; മുതലെടുപ്പെന്ന് ബിജെപി

കര്‍ഷകസമരത്തിന് പിന്തുണയുമായി മന്തസൂറില്‍ രാഹുല്‍ എത്തും - മധ്യപ്രദേശിലെ സമരത്തില്‍ കര്‍ഷകര്‍ പങ്കെടുക്കുന്നില്ലെന്ന് ബിജെപി മന്ത്രി
കര്‍ഷകസമരം: പിന്തുണയുമായി രാഹുല്‍ ഗാന്ധി; മുതലെടുപ്പെന്ന് ബിജെപി

ഭോപ്പാല്‍: കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ആഹ്വാനം ചെയ്ത 10 ദിവസത്തെ 'ഗ്രാമ ബന്തിന് പിന്തുണയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  ജൂണ്‍ ആറിന് മന്‍ഡസൂറിലെ കര്‍ഷകറാലിയില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു

രാജ്യത്ത് ദിനം പ്രതി 35 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കര്‍ഷകമേഖലയിലെ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമയാണ് കര്‍ഷകരുട സമരമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സംസ്ഥാനത്ത് ഒരു കര്‍ഷകരും സമരം നടത്തുന്നില്ലെന്നും  കര്‍ഷകരെ കോണ്‍ഗ്രസുകാര്‍ പ്രകോപിപ്പിക്കുകയാണെന്നും മധ്യപ്രദേശ് കൃഷിമന്ത്രി ബാലകൃഷ്ണ പട്യേധാര്‍ പറഞ്ഞു. സമരത്തില്‍ ഒരു കര്‍ഷകനും പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

രാഹുല്‍ഗാന്ധി എത്തുന്നത് കര്‍ഷകരെ മുതലെടുപ്പ് നടത്താനാണ്. സര്‍ക്കാരിന്റെ കര്‍ഷകനയങ്ങളില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ സന്തുഷ്ടരാണ്. കര്‍ഷകര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ബിജെപിക്ക്  കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നേരത്തെ സമരത്തിനെതിരെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസാണ് സമരത്തിന് പി്ന്നിലെന്നാണ് മന്ത്രിയുടെ അഭിപ്രായം

കര്‍ഷകരുടെ ഗ്രാമബന്തിന് ഇന്നലെയാണ് തുടക്കമായത്. കര്‍ണാടക, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ 172 കര്‍ഷക സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. പാല്‍, പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങളടക്കമുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാതെയുള്ള സമരമാണ് നടത്തുന്നത്. കിസാന്‍ ഏകതാ മഞ്ച്, രാഷ്ട്രീയ കിസാന്‍ സംഘ് തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നല്‍കുന്ന പ്രധാന സംഘടനകള്‍. 

കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതി തള്ളുക, എല്ലാ വിഭവങ്ങള്‍ക്കും കര്‍ഷകര്‍ക്കുള്ള ചെലവിനേക്കാള്‍ 50 ശതമാനം അധികം താങ്ങുവില നിശ്ചയിക്കുക തുടങ്ങിയവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com