കര്‍ഷക സമരം മാധ്യമശ്രദ്ധ നേടാനെന്ന് കേന്ദ്ര കൃഷി മന്ത്രി; ആവശ്യമില്ലാത്തതെന്ന് ഹരിയാന മുഖ്യമന്ത്രി

കര്‍ഷക സമരം മാധ്യമശ്രദ്ധ നേടാനെന്ന് കേന്ദ്ര കൃഷി മന്ത്രി; ആവശ്യമില്ലാത്തതെന്ന് ഹരിയാന മുഖ്യമന്ത്രി

എട്ടു സംസ്ഥാനങ്ങളില്‍ ഇന്നാരംഭിച്ച കര്‍ഷക സമരം മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടിയുള്ളതാണെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി രാധാ മോഹന്‍ സിങ്

ന്യഡല്‍ഹി: എട്ടു സംസ്ഥാനങ്ങളില്‍ ഇന്നാരംഭിച്ച കര്‍ഷക സമരം മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടിയുള്ളതാണെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി രാധാ മോഹന്‍ സിങ്. ശ്രദ്ധകിട്ടാന്‍ വേണ്ടിയാണ് എല്ലാവരും അസാധാരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് ഏകദേശം 12-14 കോടി കര്‍ഷകര്‍ ഉണ്ട്. മാധ്യമങ്ങളില്‍ പ്രചാരണം നേടുന്നതിന് കര്‍ഷക സംഘടനകള്‍ എന്തും ചെയ്യും-മന്ത്രി പറയുന്നു.

എട്ടു സംസ്ഥാനങ്ങളില്‍ ആരംഭിച്ച പത്തു ദിവസം നീണ്ടു നില്‍ക്കുന്ന കര്‍ഷക സമരം ഒരാവശ്യവും ഇല്ലാത്തതതാണ് എന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ പ്രതികരണം. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷക സംഘടനകളുടെ കൂട്ടായ്മ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന സമരം നടത്തുന്നത്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്,മഹാരാഷ്ട്ര,രാജസ്ഥാന്‍,ഉത്തര്‍പ്രദേശ്,ഹരിയാന,ഛത്താസഗഢ്, കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക,പഞ്ചാബ് എന്നിവിടങ്ങളിലാണ് സമരം നടത്തുന്നത്. 

ലോങ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് സമരം നടക്കുന്നത്. പത്താംദിവസം ഭാരത് ബന്ദിനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com