തൂത്തുക്കുടിയിലെ ജനങ്ങള്‍ സാമൂഹ്യവിരുദ്ധരാണെന്ന് തെളിവുണ്ടോ?; രജനികാന്ത് പ്രസ്താവന പിന്‍വലിക്കണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാരെ സാമൂഹ്യവിരുദ്ധരെന്ന് അധിക്ഷേപിച്ച രജനികാന്ത് പ്രസ്താവന പിന്‍വലിക്കണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി 
തൂത്തുക്കുടിയിലെ ജനങ്ങള്‍ സാമൂഹ്യവിരുദ്ധരാണെന്ന് തെളിവുണ്ടോ?; രജനികാന്ത് പ്രസ്താവന പിന്‍വലിക്കണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാരെ സാമൂഹ്യവിരുദ്ധരെന്ന് അധിക്ഷേപിച്ച രജനികാന്ത് പ്രസ്താവന പിന്‍വലിക്കണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി. പ്രസ്താവന പിന്‍വിച്ചില്ലെങ്കില്‍ സമരക്കാര്‍ സാമൂഹ്യവിരുദ്ധരാണെന്നതിന് തെളിവ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യാതൊരടിസ്ഥാനവുമില്ലാത്ത പ്രസ്താവനകളിറക്കുന്നത് തൂത്തുക്കുടി ജനതയെ കൂടുതല്‍ മുറിവേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പതിമൂന്ന് മനുഷ്യരുടെ ജീവനെടുത്ത തൂത്തുക്കുടി വെടിവെയ്പില്‍ രാജ്യം മുഴുവന്‍ പ്രതിഷേധിക്കുമ്പോള്‍ രജനികാന്ത് ഒരിക്കലും ഇത്തരത്തിലുള്ള പ്രസ്താവനയിറക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വെടിവെയ്പിന് നാളുകള്‍ക്ക് ശേഷം തൂത്തുക്കുടി സന്ദര്‍ശിച്ചപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നേരെ രജനികാന്ത് തട്ടിക്കയറിയത്. 'പൊലീസിനെ സാമൂഹിക വിരുദ്ധര്‍ ആക്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഇത്തരത്തില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും മരവുമായിറങ്ങിയാല്‍ തമിഴ്‌നാട് ശവപ്പറമ്പായി മാറും. സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം ഇല്ലാതാകും. ജനങ്ങള്‍ക്കിടയില്‍ നുഴഞ്ഞു കയറിയ സാമൂഹ്യ വിരുദ്ധരെ കണ്ടെത്തണം. അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം' എന്നായിരുന്നു രജനികാന്തിന്റെ പ്രതികരണം. 

ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. സംഭവം വിവാദമായതോടെ വിശദീകരണവും മാപ്പപേക്ഷയുമായി നടന്‍ രംഗത്തെത്തി. ആരെയും വേദനിപ്പിക്കണം എന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും തന്റെ വാക്കുകള്‍ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകനെ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ പറയുന്നുവെന്നും രജനീകാന്ത് ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com