രാക്ഷസന്‍ മോദിക്ക് ഉദയം നല്‍കിയത് കെജരിവാള്‍; കോണ്‍ഗ്രസ്-എഎപി സഖ്യം സാധ്യമല്ലെന്ന് അജയ് മാക്കന്‍

ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ അജയ് മാക്കന്‍
രാക്ഷസന്‍ മോദിക്ക് ഉദയം നല്‍കിയത് കെജരിവാള്‍; കോണ്‍ഗ്രസ്-എഎപി സഖ്യം സാധ്യമല്ലെന്ന് അജയ് മാക്കന്‍

ന്യൂഡല്‍ഹി: ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ അജയ് മാക്കന്‍. എഎപിയുമായി ഒരുതരത്തിലുള്ള സഖ്യവും സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. നീണ്ടകാലത്തെ കോണ്‍ഗ്രസ് ഭരണത്തിന് അറുതി വരുത്തി ഡല്‍ഹി അധികാരം പിടിച്ചെടുത്ത എഎപിയോട് കൂട്ടുകൂടാനില്ലായെന്നാണ് അജയ് മാക്കന്റെ നിലപാട്. 

ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു. രാക്ഷസനായ മോദിക്ക് ഉദയം നല്‍കിയത് കെജരിവാളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ പുകഴ്ത്തി കെജരിവാള്‍ രംഗത്ത് വന്നതും കൈരാന ഉപതെരഞ്ഞെടുപ്പില്‍ സംയുക്ത പ്രതിപക്ഷം നേടിയ വിജയവുമാണ് എഎപിയും കോണ്‍ഗ്രസും തമ്മില്‍ അടുക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്.   

ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റാന്‍ മെയ് 24 മുതല്‍ കോണ്‍ഗ്രസ് നേതൃത്വം ആംആദ്മി പാര്‍ട്ടിയുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിവരുകയാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ഏഴു ലോക്‌സഭ സീറ്റുകളുളള ഡല്‍ഹിയില്‍ രണ്ട് സീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍ സന്നദ്ധത അറിയിച്ച് ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മൂന്നുസീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് കൂടിയാലോചനയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായാണ് വിവരം. ഇതുസംബന്ധിച്ച് ഇരുവരും ഇനിയും ധാരണയില്‍ എത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com