ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മൂന്നു ടയറുകളും പഞ്ചറായ കാറുപോലെ; മോദി സര്‍ക്കാരിനെ രൂക്ഷമായി  വിമര്‍ശിച്ച് പി.ചിദംബരം 

മോദി ഭരണത്തിന് കീഴില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മൂന്നു ടയറും പഞ്ചറായ കാറുപോലെയായെന്ന് മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മൂന്നു ടയറുകളും പഞ്ചറായ കാറുപോലെ; മോദി സര്‍ക്കാരിനെ രൂക്ഷമായി  വിമര്‍ശിച്ച് പി.ചിദംബരം 


താനെ: മോദി ഭരണത്തിന് കീഴില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മൂന്നു ടയറും പഞ്ചറായ കാറുപോലെയായെന്ന് മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. സ്വകാര്യ നിക്ഷേപവും സ്വകാര്യ ഉപഭോഗവും കയറ്റുമതിയും സര്‍ക്കാര്‍ ചെലവും ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിനുകളാണ്. അതൊരു നാല് ടയര്‍ കാറിനെപ്പോലെയാണ്. ഒരു ടയര്‍ പഞ്ചറായാല്‍പ്പോലും അതിന്റെ വേഗത നഷ്ടപ്പെടും. എന്നാല്‍ നമ്മുടെ രാജ്യമാകുന്ന കാറിന്റെ മൂന്ന് ടയറുകളും പഞ്ചറായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ അദ്ദേഹം വിമര്‍ശിച്ചത്. 

ആരോഗ്യമേഖലയിലും മറ്റു ചില മേഖലകളിലുമായി മാത്രം സര്‍ക്കാരിന്റെ ചെലവുകള്‍ ഒതുങ്ങി. ഈ ചെലവു മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി വിലയില്‍ വര്‍ധന വരുത്തുന്നത്. നികുതി വഴി ഇവിടെനിന്നെല്ലാം പിഴിഞ്ഞെടുത്തു ചില പൊതുകാര്യങ്ങളില്‍ ഉപയോഗിക്കുകയാണ്.

അടുത്തിടെയായി വൈദ്യുതി മേഖലയില്‍ എന്തെങ്കിലും തരത്തിലുള്ള നിക്ഷേപം ഉണ്ടായിട്ടുണ്ടോ? പാപ്പരായ 10 പ്രധാനപ്പെട്ട കമ്പനികളില്‍ അഞ്ചെണ്ണം സ്റ്റീല്‍ കമ്പനികളാണ്. ഇത്തരം വ്യവസായങ്ങളില്‍ ആരെങ്കിലും നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കാനാവുമോ? ചിദംബരം ചോദിച്ചു.

അഞ്ച് സ്ലാബ് ജിഎസ്ടി കൊണ്ടുവന്ന കേന്ദ്ര നടപടിയെയും ചിദംബരം വിമര്‍ശിച്ചു. മറ്റു രാജ്യങ്ങളിലെല്ലാം ജിഎസ്ടി എന്ന ഒറ്റ നികുതി സംവിധാനം മാത്രമേയുള്ളൂ. എന്നാല്‍ ഇന്ത്യയില്‍ രണ്ടു തരത്തിലുള്ള നികുതി സംവിധാനമുണ്ട്. അഞ്ച് സ്ലാബ് ജിഎസ്ടിയല്ല ഞങ്ങള്‍ വിഭാവനം ചെയ്തത്, ചിദംബരം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com