കര്‍ഷകരെ അധിക്ഷേപിച്ച കേന്ദ്ര കൃഷിമന്ത്രിക്കെതിരെ കേസ്

എട്ടുസംസ്ഥാനങ്ങളില്‍ നടക്കുന്ന കര്‍ഷക സമരത്തിന് എതിരായ പരാമര്‍ശം നടത്തിയ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങിനെതിരെ കേസ്
കര്‍ഷകരെ അധിക്ഷേപിച്ച കേന്ദ്ര കൃഷിമന്ത്രിക്കെതിരെ കേസ്

മുസാഫര്‍പൂര്‍: എട്ടുസംസ്ഥാനങ്ങളില്‍ നടക്കുന്ന കര്‍ഷക സമരത്തിന് എതിരായ പരാമര്‍ശം നടത്തിയ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങിനെതിരെ കേസ്. കര്‍ഷകരെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനയിറക്കിയതിന്റെ പേരില്‍ ബിഹാറിലെ സാമൂഹ്യപ്രവര്‍ത്തകന്‍ തമന്ന ഹഷ്മിയാണ് ഹര്‍ജി നല്‍കിയത്. മുസാഫര്‍പൂര്‍ ചീഫ് മജിസ്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്.

കര്‍ഷകര്‍ സമരം നടത്തുന്നത് മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് എന്നായിരുന്നു കൃഷിമന്ത്രിയുടെ പ്രസ്താവന. ശ്രദ്ധകിട്ടാന്‍ വേണ്ടിയാണ് എല്ലാവരും അസാധാരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്നും മന്ത്രി പരിഹസിച്ചിരുന്നു. രാജ്യത്ത് ഏകദേശം  12-14കോടി കര്‍ഷകരുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ കര്‍ഷക സംഘടനകള്‍ എന്തുംചെയ്യും എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. 

  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് കര്‍ഷക സമരം നടക്കുന്നത്. പത്തുദിവസം നീണ്ടുനില്‍ക്കുന്ന സമരം ഇന്ന് നാലാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com