പെട്രോള്‍ വില കുറച്ചു: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് യുവാവ്

പെട്രോള്‍ വില വര്‍ദ്ധനവില്‍ വലിയ രീതിയില്‍ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ 9 പൈസ കുറച്ചിരുന്നു. കുറച്ച 9 പൈസയുടെ ചെക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി
പെട്രോള്‍ വില കുറച്ചു: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് യുവാവ്

ഹൈദരാബാദ്: രാജ്യത്തുണ്ടായ പെട്രോള്‍ വില വര്‍ദ്ധനയില്‍ വ്യത്യസ്ത പ്രതിഷേധവുമായി തെലങ്കാനയിലെ യുവാവ്. പെട്രോള്‍ വില വര്‍ദ്ധനവില്‍ വലിയ രീതിയില്‍ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ 9 പൈസ കുറച്ചിരുന്നു. കുറച്ച 9 പൈസയുടെ ചെക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയാണ് ചന്തു ഗൗഡ എന്ന യുവാവ് വ്യത്യസ്തനായത്.

തെലങ്കാനയില്‍ നടന്ന പ്രജാവാണി എന്ന ചടങ്ങില്‍ കളക്ടര്‍ കൃഷ്ണ ഭാസ്‌ക്കറിന് ചന്തു ഗൗഡ 9 പൈസയുടെ ചെക്ക് കൈമാറുകയും ചെയ്തു.കൈമാറിയ ചെക്ക്‌പെട്രോള്‍ വില കുറച്ചപ്പോള്‍ ലാഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയാണ്. നല്ല കാര്യങ്ങള്‍ക്കായി ഈ തുക വിനിയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നതായിരുന്നു തുക കൈമാറിയ ശേഷം ചന്തു ഗൗഡയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com