വാട്‌സ്ആപ് ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തു: യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

കുടുംബ ഗ്രൂപ്പില്‍ അബദ്ധത്തില്‍ ഷെയര്‍ ചെയ്ത ഫോട്ടോയുടെ പേരിലാണ് യുവാവിനെ കൊലപ്പെടുത്തിയത്.
വാട്‌സ്ആപ് ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തു: യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

സോനിപത്: വാട്‌സ്ആപ് ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന് യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു. കുടുംബ ഗ്രൂപ്പില്‍ അബദ്ധത്തില്‍ ഷെയര്‍ ചെയ്ത ഫോട്ടോയുടെ പേരിലാണ് യുവാവിനെ കൊലപ്പെടുത്തിയത്. 20 വയസ് പ്രായമുള്ള ലവ് എന്ന യുവാവാണ് ബന്ധുക്കളാല്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഹരിയാനയിലെ സോതിപതിലാണ് സംഭവം. 

ഒന്‍പതു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ പിതാവു കൂടിയാണ് മര്‍ദനത്തേത്തുടര്‍ന്ന് മരിച്ച ലവ്. തലയിലെ ആന്തരിക രക്തസ്രാവമാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ലവ് അബദ്ധത്തില്‍ ഷെയര്‍ ചെയ്ത ഫോട്ടോ കണ്ട് കുപിതനായ ദിനേശ് എന്നയാള്‍ അദ്ദേഹത്തേയും സഹോദരങ്ങളേയും സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മര്‍ദിച്ചത്. 

ഇരുമ്പുവടികളും ഇഷ്ടികക്കട്ടയുമുപയോഗിച്ച് ബന്ധുക്കളുടെ മുന്നില്‍ വച്ചാണ് മര്‍ദിച്ചതെന്ന് സഹോദരന്‍ അജയ് പറഞ്ഞു. ലവ് അറിയാതെ ചിത്രം ഷെയര്‍ ചെയ്തു പോയതാണെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. ദിനേശിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com