അച്ഛന്റെ നിലപാടിനോട് യോജിക്കാനാവില്ല, താന്‍ ബിജെപിയിലേക്കില്ല; തുറന്നടിച്ച് പ്രണബിന്റെ മകള്‍ 

ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകള്‍ രംഗത്ത്
അച്ഛന്റെ നിലപാടിനോട് യോജിക്കാനാവില്ല, താന്‍ ബിജെപിയിലേക്കില്ല; തുറന്നടിച്ച് പ്രണബിന്റെ മകള്‍ 

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകള്‍ രംഗത്ത്. നാഗ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന പിതാവ് ബിജെപിയുടെ കുതന്ത്രം തിരിച്ചറിയുമെന്നും ശര്‍മിഷ്ഠ മുഖര്‍ജി തുറന്നടിച്ചു.

ആര്‍എസ്എസ് ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ ക്യാമ്പിനെ അഭിസംബോധന ചെയ്യുന്നതിനായി ബുധനാഴ്ച വൈകീട്ടാണ് പ്രണബ് മുഖര്‍ജി നാഗ്പുരിലെത്തിയത്. ഇതിന് പിന്നാലെയാണ് ശര്‍മിഷ്ഠ മുഖര്‍ജിയുടെ പ്രതികരണം. പ്രണബിന്റെ നാഗ്പുര്‍ സന്ദര്‍ശനത്തെ കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ എതിര്‍ക്കുന്നുണ്ട്.

പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നാഗ്പുര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശര്‍മിഷ്ഠ ശര്‍മ്മ ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ശര്‍മിഷ്ഠ മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളിലെ ഉളളടക്കം. ഇതുസംബന്ധിച്ച് പ്രണബിന്റെ മകളുമായി ബിജെപി സജീവ ചര്‍ച്ചയിലാണെന്നും വാര്‍ത്തയുണ്ടായിരുന്നു.  ഇതിന് പിന്നാലെയാണ് ഈ ആരോപണങ്ങള്‍ തളളി ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തുവന്നത്. കോണ്‍ഗ്രസ് വിടേണ്ടി വന്നാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും ശര്‍മിഷ്ഠ മുഖര്‍ജി തുറന്നടിച്ചു. 

പ്രണബ് മുഖര്‍ജിയുടെ നാഗ്പുര്‍ സന്ദര്‍ശനം വ്യാജ വാര്‍ത്തകള്‍ ചമയയ്ക്കാനുളള അവസരമാണ് ബിജെപിക്ക് തുറന്നുതന്നിരിക്കുന്നത്.  ഇത് തന്റെ പിതാവ് മനസിലാക്കി കാണും. തങ്ങളുടെ ആശയങ്ങളെ പ്രണബ് മുഖര്‍ജി ഉള്‍ക്കൊളളാന്‍ പോകുന്നില്ലെന്ന് ആര്‍എസ്എസിന് അറിയാം. എങ്കിലും ആസ്ഥാനം സന്ദര്‍ശിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും ശര്‍മിഷ്ഠ മുഖര്‍ജി ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com