കോളജ് വിദ്യാര്‍ത്ഥിനികള്‍ കാമുകന് വേണ്ടി മോഷ്ടിച്ചത് 38 മൊബൈല്‍ ഫോണുകള്‍: മോഷണം ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ നിന്ന്

തങ്ങളുടെ കാമുകന് വേണ്ടിയാണ് പെണ്‍കുട്ടികള്‍ മോഷണങ്ങളെല്ലാം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 
കോളജ് വിദ്യാര്‍ത്ഥിനികള്‍ കാമുകന് വേണ്ടി മോഷ്ടിച്ചത് 38 മൊബൈല്‍ ഫോണുകള്‍: മോഷണം ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ നിന്ന്

മുംബൈ: മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിന് മുംബൈയില്‍ നിന്നും രണ്ട് കോളജ് വിദ്യാര്‍ത്ഥിനികളെ അറസ്റ്റ് ചെയ്തു. രണ്ട് മാസം കൊണ്ട് വെസ്‌റ്റേണ്‍ റെയില്‍വേയുടെ വനിതാ കംപാര്‍ട്ടുകളില്‍ നിന്ന് 38ഓളം മൊബൈല്‍ ഫോണുകളാണ് ഇവര്‍ മോഷ്ടിച്ചത്. തങ്ങളുടെ കാമുകന് വേണ്ടിയാണ് പെണ്‍കുട്ടികള്‍ മോഷണങ്ങളെല്ലാം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

ആര്‍ക്കിടെക്റ്റ് വിദ്യാര്‍ത്ഥിനിയായ ടിങ്കിള്‍ സോണി(20), ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ടിനല്‍ പര്‍മര്‍(19) എന്നിവരാണ് മോഷണത്തെ തുടര്‍ന്ന് പൊലീസ് പിടിയിലായത്. മോഷ്ടിച്ച ഫോണുകള്‍ വില്‍ക്കാന്‍ സഹായിച്ച രാഹുല്‍ രാജ്പുരോഹിത്(28) എന്നയാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം രൂപയാണ് ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് കൈമാറിയത്. 

ബൊറിവിലി സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഫോണ്‍ മോഷണം പോകുന്നത് തുടര്‍ക്കഥയായപ്പോഴാണ് അന്വേഷണം ആരംഭിച്ചതെന്ന് വെസ്‌റ്റേണ്‍ റെയില്‍വേ ഡിസിപി പുരുഷോത്തം കരാഡ് പറഞ്ഞു. പിടികിട്ടാപ്പുള്ളിയായ ഒരു സിങ്ങിന് വേണ്ടിയാണ് പെണ്‍കുട്ടികള്‍ ഈ മോഷണമെല്ലാം നടത്തിയതെന്ന് പൊലീസ് പറയുന്നു. 'പിടിയിലായ രണ്ട് വിദ്യാര്‍ത്ഥിനികളും സിങ്ങുമായി പ്രണയത്തിലായിരുന്നു. വേഗം പണമുണ്ടാക്കാനും അത് കാമുകന് വേണ്ടി ചെലവാക്കാനും വേണ്ടിയാണ് ഇവര്‍ ഫോണ്‍ മോഷ്ടിച്ചത്'- ഡിസിപി പുരുഷോത്തം കരാഡ് പറഞ്ഞു.

സംശയത്തെ തുടര്‍ന്ന് മഫ്തി വേഷത്തിലെത്തിയ വനിതാ പൊലീസുകാരാണ് ഇവരെ പിടികൂടിയത്. പൊലീസുകാര്‍ നോക്കിനില്‍ക്കെ ഒരു യാത്രക്കാരിയുടെ ബാഗില്‍ നിന്നും ഫോണ്‍ മോഷ്ടിക്കുന്നതിനിടെയാണ് പിടിക്കപ്പെട്ടത്. ആദ്യം സോണിയെ അറസ്റ്റ് ചെയ്ത പൊലീസ് ചോദ്യം ചെയ്യലിലൂടെ മറ്റ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ കാമുകനായ സിങ്ങിന് വേണ്ടി പൊലീസ് അന്വേഷണം ആംഭിച്ചിട്ടുണ്ട്. ഏഴ് കേസുകളിലെ പ്രതിയാണയാള്‍. 

കോളജിലേക്ക് പോകുന്ന വഴിക്കായിരുന്നു ഇവര്‍ മോഷണം നടത്തിയിരുന്നത്. എല്ലാ ദിവസവും വൈകുന്നേരം സിങ്ങിന് കാണാറുണ്ടെന്നും പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. ജൂണ്‍ എട്ട് വരെ ഇവര്‍ റിമാന്‍ഡിലായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com