മുംബൈ: നരേന്ദ്രമോദി സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ബി.ജെ.പി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി പാർട്ടി ദേശീയ പ്രസിഡൻറ് അമിത് ഷാ ബോളിവുഡ് നടി മാധുരി ദീക്ഷിതും വ്യവസായി രത്തൻ ടാറ്റയുമായി കൂടികാഴ്ച നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ഒപ്പമുണ്ടായിരുന്നു
40 മിനിട്ട് നീണ്ടു നിന്ന കൂടികാഴ്ചയിൽ നരേന്ദ്ര മോദി സർക്കാറിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന ബുക്ക്ലെറ്റ് അമിത് ഷാ മാധൂരി ദീക്ഷിത്തിന് കൈമാറി. മാധൂരി ദീക്ഷിതുമായുള്ള കൂടികാഴ്ചയിൽ മോദി സർക്കാർ നാല് വർഷം കൊണ്ട് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ചർച്ചയായെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
ബി.ജെ.പിയുടെ ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി ഗായിക ലതാമേങ്കഷ്കർ, വ്യവസായി രത്തൻ ടാറ്റ എന്നിവരുമായും അമിത് ഷാ കൂടികാഴ്ച നടത്തുന്നുണ്ട്. രാജ്യത്താകമാനം 4,000 ബി.ജെ.പി പ്രവർത്തകർ ലക്ഷകണക്കിന് വീടുകളിലെത്തി നരേന്ദ്രമോദി സർക്കാറിെൻറ നേട്ടങ്ങൾ വിശദീകരിക്കുന്ന രീതിയിലാണ് ബി.ജെ.പിയുടെ ഗൃഹസന്ദർശന പരിപാടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ