ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പമില്ല; അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പേ നിലപാട് പറഞ്ഞ് ശിവസേന

സാമ്‌നയിലെ ലേഖനത്തിലൂടെയാണ് 2019ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടില്ലെന്ന് ശിവസേന വ്യക്തമാക്കിയിരിക്കുന്നത്
ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പമില്ല; അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പേ നിലപാട് പറഞ്ഞ് ശിവസേന

ന്യൂഡല്‍ഹി: ബിജെപിയുമായി സഖ്യമില്ലെന്ന് വ്യക്തമാക്കി ശിവസേന. മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലൂടെയാണ് 2019ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടില്ലെന്ന് ശിവസേന വ്യക്തമാക്കിയിരിക്കുന്നത്. 

ഇന്ന് വൈകീട്ട് അമിത് ഷാ ഉദ്ദവ് താക്കറേയുമായ കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് ശിവസേന നിലപാട് പ്രഖ്യാപിച്ചത്. സമ്പര്‍ഗ് ഫോര്‍ സമ്രതന്‍ ക്യാംപെയ്‌നിന്റെ ഭാഗമായിട്ടാണ് അമിത് ഷാ ഉദ്ദവ് താക്കറേയുമായി കൂടിക്കാഴ്ചയ്ക്ക് എത്തുന്നത്. 

ശിവസേനയുടെ സഖ്യം ഉറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം വേണ്ട രീതിയില്‍ ഉണ്ടായില്ലെന്നും വൈകിപ്പോയെന്നും ശിവ സേന അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ശിവസേന വക്താവ് സഞ്ജയ് റൗട്ട് പറയുന്നു. നാല് വര്‍ഷം ഞങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഈ സമ്പര്‍ക്ക് അഭിയാന്‍ തുടങ്ങാന്‍ ബിജെപിക്ക് കുറച്ച് തെരഞ്ഞെടുപ്പുകള്‍ തോല്‍ക്കേണ്ടിയും വന്നു. 2019ലെ ലോക് സഭ് തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ചാല്‍ മതിയെന്ന തങ്ങളുടെ തീരുമാനത്തില്‍ മാറ്റമില്ലെന്നും റൗട്ട് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com