വീണ്ടും മൊബൈല്‍ പൊട്ടിത്തെറിച്ച് അപകടം; പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

മൊബൈല്‍ പൊട്ടിത്തെറിക്കുന്നത് കണ്ട് റസ്റ്റോറന്റില്‍ ഇരിക്കുന്നവര്‍ ആശങ്കപ്പെട്ട് എഴുന്നേറ്റ്  ഓടിമാറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
വീണ്ടും മൊബൈല്‍ പൊട്ടിത്തെറിച്ച് അപകടം; പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

മുംബൈ: പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. മുംബൈയിലെ റസ്റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. മൊബൈല്‍ പൊട്ടിത്തെറിക്കുന്നത് കണ്ട് റസ്റ്റോറന്റില്‍ ഇരിക്കുന്നവര്‍ ആശങ്കപ്പെട്ട് എഴുന്നേറ്റ്  ഓടിമാറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ പരിക്ക് ഗുരുതരമല്ല.

ഇയാള്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ പോക്കറ്റില്‍ നിന്ന് പുക ഉയരുകയായിരുന്നു. ഇതോടെ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് താഴെയിട്ട് ഇയാള്‍ മാറി നിന്നു. അടുത്ത സീറ്റുകളില്‍ ഇരുന്നവരെല്ലാം ഓടിമാറുന്നതു കാണാം. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഫോണ്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് ഇപ്പോള്‍ ചികിത്സയാലാണ്.

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഫോണ്‍പൊട്ടിത്തെറിച്ച് 18 വയസുകാരി മരിച്ചിരുന്നു. ചാര്‍ജിനിട്ട് ഫോണില്‍ സംസാരിക്കുന്നതിന് ഇടയിലായിരുന്നു അപകടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com