ഹരിയാന ബിജെപിയില്‍ കലാപം; സര്‍ക്കാരിനെ വെല്ലുവിളിച്ച് പുതിയ പാര്‍ട്ടിയുമായി ബിജെപി എംപി 

ബിജെപി ശക്തികേന്ദ്രമായ ഹരിയാനയില്‍ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ വിമത ബിജെപി എംപിയുടെ നീക്കം
ഹരിയാന ബിജെപിയില്‍ കലാപം; സര്‍ക്കാരിനെ വെല്ലുവിളിച്ച് പുതിയ പാര്‍ട്ടിയുമായി ബിജെപി എംപി 

ചണ്ഡീഗഡ്: ബിജെപി ശക്തികേന്ദ്രമായ ഹരിയാനയില്‍ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ വിമത ബിജെപി എംപിയുടെ നീക്കം. ഹരിയാനയിലെ നിര്‍ണായക ശക്തിയായ ജാട്ട് ഇതര വോട്ടുകള്‍ ആകര്‍ഷിക്കാനാണ് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതെന്ന് കുരുക്ഷേത്രയില്‍ നിന്നുളള എംപിയായ രാജ്കുമാര്‍ സൈനി വ്യക്തമാക്കി. ഈ മാസം തന്നെ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കാനുളള ശ്രമത്തിലാണ് വിമത എംപി.

അടുത്തകാലത്തായി ഹരിയാനയില്‍ പ്രക്ഷോഭം നടത്തിയ ജാട്ട് വിഭാഗത്തിന് സംവരണം അനുവദിച്ച മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് രാജ്കുമാര്‍ സൈനി.പിന്നോക്കജനവിഭാഗങ്ങളെ അവഗണിക്കുന്ന നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നതായിരുന്നു മുഖ്യവിമര്‍ശനം. സംസ്ഥാന ജനസംഖ്യയുടെ 52 ശതമാനം വരുന്ന പിന്നോക്കജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 11.23 ശതമാനം മാത്രമാണ് പ്രാതിനിധ്യം. ഇത് തികഞ്ഞ വിവേചനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ഭാഗമായി സൈനി ഞായറാഴ്ച റോഡ് ഷോ സംഘടിപ്പിച്ച് ശക്തിപ്രകടനം നടത്തിയിരുന്നു. മോട്ടോര്‍ സൈക്കിളുകളുടെ അകമ്പടിയോടെ റോത്തക്ക് മേഖലയില്‍ അഞ്ചുകിലോമീറ്റര്‍ ദൂരമാണ് അദ്ദേഹം സഞ്ചരിച്ചത്. വരുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യവെച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊഴുപ്പിക്കാനാണ് സൈനിയുടെ നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com