കാറിലെത്തിയ സ്ത്രീ തുണിയില്‍ പൊതിഞ്ഞ് ചോരക്കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

സാന്‍ട്രോ കാറിലെത്തിയ കാറിന്റെ ചില്ല് താഴ്ത്തി യുവതി കുഞ്ഞിനെ പുറത്തേക്ക് ഇടുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്
കാറിലെത്തിയ സ്ത്രീ തുണിയില്‍ പൊതിഞ്ഞ് ചോരക്കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

മുസ്സാഫിര്‍നഗര്‍; ഉത്തര്‍പ്രദേശിലെ മുസ്സാഫിര്‍ നഗറില്‍ ചോരകുഞ്ഞിനെ കാറിലെത്തി റോഡില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുഞ്ഞിനെ കാറിലെത്തി ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ അടുത്തുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെ കാര്‍ ഉടമയ്ക്ക് വേണ്ടിയുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

സാന്‍ട്രോ കാറിലെത്തിയ കാറിന്റെ ചില്ല് താഴ്ത്തി യുവതി കുഞ്ഞിനെ പുറത്തേക്ക് ഇടുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം വേഗത്തില്‍ വണ്ടി ഓടിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. കാറിന്റെ നമ്പര്‍കിട്ടിയതിനാല്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ട പ്രദേശവാസികള്‍ ഉടന്‍ പൊലീസിനെ അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് ഇപ്പോള്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com