കേന്ദ്ര ജീവനക്കാരെ കൂടെ നിര്‍ത്താന്‍ ആര്‍എസ്എസ്; നേതാക്കള്‍ ഉന്നത ഉദ്യോഗസ്ഥരെ കാണും

കേന്ദ്ര ജീവനക്കാരെ കൂടെ നിര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസിനെ അടുത്തറിയാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ നല്‍കാനാണ് തീരുമാനം.
കേന്ദ്ര ജീവനക്കാരെ കൂടെ നിര്‍ത്താന്‍ ആര്‍എസ്എസ്; നേതാക്കള്‍ ഉന്നത ഉദ്യോഗസ്ഥരെ കാണും


നാഗ്പൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ പുസ്തക തന്ത്രവുമായി ആര്‍എസ്എസ്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസിനെ അടുത്തറിയാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ നല്‍കാനാണ് തീരുമാനം. ആര്‍എസ്എസ് നേതാക്കള്‍ നേരിട്ടെത്തി ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യാനാണ് പരിപാടി

അര്‍എസ്എസ് - എ സാഗാ ഓഫ് കറേഡജ് ആന്റ് ഡെഡിക്കേഷന്‍ എന്ന പുസ്തകമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുക.  രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും തത്വചിന്തയുമാണ് പുസ്തകത്തില്‍  പ്രതിപാദിച്ചിരിക്കുന്നത്. സംഘടനയ്‌ക്കെതിരെ കഴിഞ്ഞ കുറെ മാസങ്ങളായി ചിലര്‍ നടത്തുന്ന നുണപ്രചാരണങ്ങള്‍ക്കുള്ള മറുപടിയും ഒപ്പം എന്താണ് ആര്‍എസ്എസ് എന്നറിയാന്‍ ശ്രമിക്കുന്നവര്‍ക്കും പുസ്തകം ഏറെ സഹായകമാകുന്ന് ആര്‍എസ്എസ് നേതാക്കള്‍ പറയുന്നു.

കേന്ദ്ര ജീവനക്കാരെ  കൂടെ നിര്‍ത്തുന്നതിന്റെ ഭാഗമായി എല്ലാ വകുപ്പുകളിലെയും സെക്രട്ടറിമാര്‍ക്കും മുതിര്‍ന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വയം ഭരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പുസ്തകം നല്‍കാനാണ് ആര്‍എസ്എസ് ലക്ഷ്യം. ഹിന്ദു രാഷ്ട്രം സ്ഥാപിക്കേണ്ട ആവശ്യകതയും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു,  പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേയ പബ്ലിഷിങ് കമ്പനിയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആര്‍എസ്എസിലേക്ക് ആകര്‍ഷിക്കുക എന്നതാണ് പുസ്തകവിതരണത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com