തര്‍ക്കങ്ങള്‍ അപ്രസക്തം; പ്രണബ് പ്രണബായും ആര്‍എസ്എസ് ആര്‍എസ്എസായും തുടരുമെന്ന് മോഹന്‍ ഭഗവത്

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നാഗ്പുര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കങ്ങള്‍ അപ്രസക്തമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്
തര്‍ക്കങ്ങള്‍ അപ്രസക്തം; പ്രണബ് പ്രണബായും ആര്‍എസ്എസ് ആര്‍എസ്എസായും തുടരുമെന്ന് മോഹന്‍ ഭഗവത്

മുംബൈ: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നാഗ്പുര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കങ്ങള്‍ അപ്രസക്തമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുളള ചര്‍ച്ചകളില്‍ കഴമ്പില്ല. പ്രണബ് പ്രണബായും ആര്‍എസ്എസ് ആര്‍എസ്എസായും തുടരുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരിശീലന ക്യാമ്പിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ ഏകോപിപ്പിക്കുന്ന ശക്തിയാണ് ആര്‍എസ്എസ്. ജനാധിപത്യ കാഴ്ച്ചപ്പാടുളളവരാണ് ആര്‍എസ്എസുകാര്‍. തങ്ങളുടെ ഭാഷ, പ്രത്യയശാസ്ത്രം, മതം അവ ഏത് തന്നെയായാലും ,സമൂഹത്തിന്റെ ക്ഷേമമാണ് സംഘടനയുടെ ലക്ഷ്യമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

രാജ്യത്തിന്റെ വീരപുത്രന് പ്രണാമം അര്‍പ്പിക്കാന്‍ സാധിച്ചതായി ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെ പ്രണബ് മുഖര്‍ജി സന്ദര്‍ശന ഡയറിയില്‍ കുറിച്ചിരുന്നു.

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജിക്ക് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്.ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ നേതൃത്വത്തിലുളള ആര്‍എസ്എസ് നേതാക്കളാണ് പ്രണബ് മുഖര്‍ജിയെ വരവേറ്റത്.തുടര്‍ന്ന് മോഹന്‍ ഭഗവതുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com