പ്രവാസികളെ, വിവാഹം 48 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്‌തോളൂ; അല്ലെങ്കില്‍ പാസ്‌പോര്‍ട്ടും വിസയും റദ്ദാകും

ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോകുന്ന പ്രവാസികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് അടുത്തകാലത്തുണ്ടായത്
പ്രവാസികളെ, വിവാഹം 48 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്‌തോളൂ; അല്ലെങ്കില്‍ പാസ്‌പോര്‍ട്ടും വിസയും റദ്ദാകും

ന്യൂഡല്‍ഹി; വിവാഹം കഴിച്ചതിന് ശേഷം ഭാര്യമാരെ രാജ്യത്ത് ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ പശ്ചാത്തലത്തില്‍ കടുത്ത നടപടിക്കൊരുങ്ങി വനിതശിശു ക്ഷേമ മന്ത്രാലയം. പ്രവാസികളുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി അറിയിച്ചു. ഇത് പാലിച്ചില്ലെങ്കില്‍ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളുണ്ടാവുമെന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.

ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോകുന്ന പ്രവാസികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് അടുത്തകാലത്തുണ്ടായത്. അടുത്തിടെ ആറ് ലുക്ക് ഔട്ട് നോട്ടീസുകളാണ് ശിശു ക്ഷേമ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിയമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ജൂണ്‍ 11 ന് ചേരുന്ന യോഗത്തില്‍ പുറത്തുവിടും. പ്രവാസികളെ വിവാഹം കഴിക്കുന്ന സ്ത്രീകളുടെ ലക്ഷ്മണരേഖയായിരിക്കും ഇതെന്നാണ് മേനക ഗാന്ധി പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com