അതുതന്നെ സംഭവിച്ചു; ആര്‍എസ്എസ് തൊപ്പിയണിഞ്ഞ പ്രണബിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു; ഇതാണ് താന്‍ പറഞ്ഞതെന്ന് ശര്‍മിഷ്ഠ

അതുതന്നെ സംഭവിച്ചു; ആര്‍എസ്എസ് തൊപ്പിയണിഞ്ഞ പ്രണബിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു; ഇതാണ് താന്‍ പറഞ്ഞതെന്ന് ശര്‍മിഷ്ഠ
അതുതന്നെ സംഭവിച്ചു; ആര്‍എസ്എസ് തൊപ്പിയണിഞ്ഞ പ്രണബിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു; ഇതാണ് താന്‍ പറഞ്ഞതെന്ന് ശര്‍മിഷ്ഠ

ന്യൂഡല്‍ഹി: പറയുന്നതു മറന്നുപോവും, പടം നിലനില്‍ക്കുമെന്ന് ആര്‍എസ്എസ് വേദിയിലേക്കു പോയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് മകള്‍ ശര്‍മിഷ്ഠ നല്‍കിയ മുന്നറിയിപ്പ് മണിക്കൂറുകള്‍ക്കകം യാഥാര്‍ഥ്യമായി. ആര്‍എസ്എസ് വേദിയില് പ്രണബ് മുഖര്‍ജി നടത്തിയ, മതേതരത്വത്തില്‍ ഊന്നിയ പ്രസംഗം പാടേ തള്ളി ചിത്രത്തില്‍ പ്രചരിപ്പിക്കുകയാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍. ഇതില്‍ സംഘത്തിന്റെ തൊപ്പിയിട്ട് പ്രണബ് സല്യൂട്ട് ചെയ്യുന്ന, വ്യാജമായി നിര്‍മിച്ച ചി്ത്രവുമുണ്ട്. വ്യാജമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും ചിത്രത്തിനും എതിരെ മുന്‍ രാഷ്ട്രപതിയുടെ ഓഫിസ് തന്നെ രംഗത്തുവന്നിരിക്കുകയാണ്.

ആര്‍എസ്എസ് പ്രവര്‍ത്തകരെപ്പോലെ പ്രണബ് മുഖര്‍ജി തൊപ്പിയിട്ട് സല്യൂട്ട് ചെയ്യുന്ന വ്യാജ ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. താന്‍ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു എന്ന് പറഞ്ഞ് കൊണ്ട് ഷര്‍മിഷ്ട വ്യാജചിത്രം ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബ് മുഖര്‍ജിയുടെ തീരുമാനത്തിനെതിരേ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി കഴിഞ്ഞ ദിവസം രംഗത്ത വന്നിരുന്നു. പരിപാടിയിലെ അദ്ദേഹത്തിന്റെ പ്രസംഗം മറക്കുകയും പ്രസംഗിക്കുന്ന പടം നിലനില്‍ക്കുകയും ചെയ്യുമെന്നായിരുന്നു അച്ഛനുള്ള മുന്നറിയിപ്പെന്നോണം ട്വിറ്ററില്‍ അവര്‍ കുറിച്ചിരുന്നത്.

 'ബി.ജെ.പി.യുടെ വൃത്തികെട്ട തന്ത്രവിഭാഗം എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലായെന്നു തോന്നുന്നു. ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടുകള്‍ പ്രണബ് തന്റെ പ്രസംഗത്തില്‍ അംഗീകരിക്കുമെന്ന് അവര്‍പോലും വിശ്വസിക്കുന്നില്ല. പ്രണബിന്റെ പ്രസംഗം മറക്കും. എന്നാല്‍ ദൃശ്യങ്ങള്‍ അതുപോലെതന്നെ നിലനില്‍ക്കും. വ്യാജ പ്രസ്താവനകളോടെ അവ പ്രചരിക്കും.'' എന്നാണ് പ്രസംഗത്തിനു മുമ്പ് ഷര്‍മിഷ്ഠ ട്വീറ്റ് ചെയ്തത്. നാഗ്പൂരിലേക്ക് പോകുക വഴി ബിജെപിക്ക് നുണപ്രചാരണങ്ങള്‍ പടച്ചു വിടാനും അത് വിശ്വസനീയമാക്കാനും അദ്ദേഹം അവസരം നല്‍കുകയാണെന്നും ഷര്‍മിഷ്ഠ കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ പ്രസംഗ കഴിഞ്ഞ് ഒരു ദിവസം തികയും മുമ്പെ വ്യാജ ചിത്രവും ഇറങ്ങി.

'കണ്ടോ. ഇതാണ് ഞാന്‍ ഭയപ്പെട്ടിരുന്നതും അച്ഛന് മുന്നറിയിപ്പ് നല്‍കിയതും. പരിപാടി കഴിഞ്ഞ് അധികം മണിക്കൂറുകളായില്ല.എന്നാല്‍ ബിജെപിയും ആര്‍എസ്എസ്സിന്റെ കൗശല ഡിപ്പാര്‍ട്ട്‌മെന്റും ഫുള്‍ സ്വിങ്ങില്‍ പണിതുടങ്ങിയിരിക്കുകയാണ്' ഷര്‍മിഷ്ഠ ട്വിറ്ററില്‍ കുറിച്ചു.

പ്രണബിന്റെ പേരില്‍ പ്രചരിക്കുന്ന പല വാര്‍ത്തകളും ചിത്രങ്ങളും വസ്തുതാപരമല്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസും വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com