ബീഹാറില്‍ കണക്കിനും ഫിസിക്‌സിനും 35ല്‍ 38 മാര്‍ക്ക്; പരീക്ഷാഫലത്തില്‍ സര്‍വത്ര കുഴപ്പം

പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥികളും പാസായി - പലര്‍ക്കും ടോട്ടലിനെക്കാള്‍ അധികം മാര്‍ക്ക്‌ 
ബീഹാറില്‍ കണക്കിനും ഫിസിക്‌സിനും 35ല്‍ 38 മാര്‍ക്ക്; പരീക്ഷാഫലത്തില്‍ സര്‍വത്ര കുഴപ്പം

പാട്ന: രണ്ട് വര്‍ഷത്തിനുശേഷം ബീഹാര്‍ പരീക്ഷാ ബോര്‍ഡ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. പരീക്ഷാബോര്‍ഡിന്റെ കാര്യക്ഷമതയില്ലായ്മ വെളിവാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബീഹാര്‍ പരീക്ഷാ ബോര്‍ഡിന് കീഴില്‍ നടന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിലാണ് വ്യാപക ക്രമക്കേടുകള്‍.

35 മാര്‍ക്കില്‍ നടത്തിയ പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭി്ച്ചിരിക്കുന്നത് 35ല്‍ 37 മാര്‍ക്കാണ്. അര്‍വാള്‍ ജില്ലയില്‍ നിന്നുള്ള ഭീം കുമാര്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് കണക്ക്് പരീക്ഷയില്‍ പരമാവധി മാര്‍ക്കിനേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ബീഹാറില്‍ പതിവാണെന്നും അതുകൊണ്ട് അത്്ഭുതപ്പെടാനില്ലെന്നുമാണ് വിദ്യാര്‍ത്ഥിയുടെ പ്രതികരണം

കിഴക്കന്‍ ചമ്പാരണില്‍ നിന്നുള്ള സന്ദീപ് രാജിന് ഫിസിക്‌സ് പരീക്ഷയില്‍ 35ല്‍ 38 മാര്‍ക്കും ദര്‍ഭംഗയില്‍ നിന്നുള്ള രാഹുല്‍ കുമാറിന് കണക്ക് പരീക്ഷയില്‍ 35ല്‍ 40 മാര്‍ക്കും ലഭിച്ചു.

ചില പരീക്ഷകള്‍ എഴുതാത്ത വിദ്യാര്‍ത്ഥികള്‍ക്കും റിസള്‍ട്ട് വന്നപ്പോള്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. വൈശാലിയില്‍ നിന്നുള്ള ജാന്‍വി സിംഗ് എന്ന വിദ്യാര്‍ത്ഥിനി ബയോളജി പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ ജാന്‍വിക്ക് ബയോളജിക്ക് 18 മാര്‍ക്ക് കിട്ടി. ഇത്തരത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ ക്രമക്കേട് നടത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com