യോഗി നല്‍കിയത് വണ്ടി ചെക്ക്; ഒന്നാം റാങ്കുകാരന്‍ പിഴ അടച്ചു

ഉത്തര്‍പ്രദേശില്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയവന് യോഗി ആദിത്യനാഥ് നല്‍കിയത് വണ്ടിചെക്ക്. ഇതേ തുടര്‍ന്ന്  പണമില്ലാത്ത ചെക്ക് സമര്‍പ്പിച്ചതിന് പിഴ അടച്ചു 
യോഗി നല്‍കിയത് വണ്ടി ചെക്ക്; ഒന്നാം റാങ്കുകാരന്‍ പിഴ അടച്ചു

ലഖ്‌നോ:  ഉത്തര്‍പ്രദേശില്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയവന് യോഗി ആദിത്യനാഥ് നല്‍കിയത് വണ്ടിചെക്ക്. ഇതേ തുടര്‍ന്ന്  
പണമില്ലാത്ത ചെക്ക് സമര്‍പ്പിച്ചതിന് വിദ്യാര്‍ത്ഥിയില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശില്‍ നിന്ന്  പത്താം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ അലോക് മിശ്രയ്ക്കാണ് ദുരനുഭവം ഉണ്ടായത്. സംസ്ഥാനത്ത് ഏഴാം റാങ്കിന് ഉടമയുമായിരുന്നു അലോക്. ഉയര്‍ന്ന മാര്‍ക്ക് നേടിയതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വിദ്യാര്‍ത്ഥിക്ക് ഒരുലക്ഷത്തിന്റെ ചെക്ക് പാരിതോഷികമായി സമ്മാനിച്ചത്

ബരാബംഗിയിലെ ജില്ലാ ഇന്‍സ്‌പെക്ടര്‍ ഓഫ് സ്‌കൂള്‍സ് രാജ് കുമാര്‍ യാദവ് ഒപ്പിട്ട ചെക്കായിരുന്നു അലോകിന് നല്‍കിയത്. തുക വാങ്ങിക്കാനായി അലോകിന്റെ രക്ഷിതാക്കള്‍ ലഖ്‌നൗവിലെ ഹസ്‌റാത്ഗഞ്ച് ഏരിയയിലെ ബാങ്കില്‍ ജൂണ്‍ അഞ്ചിന് ചെക്ക് സമര്‍പ്പിച്ചു. ചെക്ക് സമര്‍പ്പിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും അലോകിന്റെ അക്കൗണ്ടില്‍ പണം എത്താത്തതിനെ തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് ചെക്ക് മടങ്ങിയതായി കണ്ടത്.

അതേസമയം ചെക്ക് മടങ്ങാനുള്ള കാരണം ഒപ്പിലെ വ്യത്യാസം കൊണ്ടാണെന്നാണ് അധികൃതര്‍ പ്രതികരിച്ചത്. പുതിയ ചെക്ക് അലോകിന് നല്‍കുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com