ചത്തീസ്ഗഡില്‍ ബിജെപി തന്നെ തുടരും; 65 സീറ്റുമായി രമണ്‍സിംഗ് അധികാരത്തിലേറുമെന്ന് അമിത് ഷാ

സം​സ്ഥാ​ന​ത്ത് ര​മ​ൺ സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 90ൽ 65 സീറ്റുകൾ നേടി ബി​ജെ​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തുമെന്ന്  അ​മി​ത് ഷാ
ചത്തീസ്ഗഡില്‍ ബിജെപി തന്നെ തുടരും; 65 സീറ്റുമായി രമണ്‍സിംഗ് അധികാരത്തിലേറുമെന്ന് അമിത് ഷാ

റായ്​പു​ർ: ഛത്തീ​സ്ഗ​ഡ് നി​യ​സ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 65 സീ​റ്റു​ക​ൾ നേ​ടുമെന്ന്  പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​സം​സ്ഥാ​ന​ത്ത് ര​മ​ൺ സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 90ൽ 65 സീറ്റുകൾ നേടി ബി​ജെ​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഛത്തീ​സ്ഗ​ഡി​ൽ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന അ​മി​ത് ഷാ ​രാ​ഹു​ൽ ഗാ​ന്ധി​യെ ക​ട​ന്നാ​ക്ര​മി​ച്ചു.

രാ​ഹു​ൽ എ​ന്തി​നാ​ണ് ഞ​ങ്ങ​ളു​ടെ നാ​ലു വ​ർ​ഷ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. നി​ങ്ങ​ൾ​ക്ക് ഒ​ന്നും വി​ശ​ദീ​ക​രി​ച്ച് ന​ൽ​കേ​ണ്ട​തി​ല്ല. വോ​ട്ടു​തേ​ടി ചെ​ല്ലു​ന്ന ജ​ന​ങ്ങ​ളോ​ടാ​ണ് ഓ​രോ മി​നി​റ്റി​ലും ഓ​രോ പൈ​സ​യ്ക്കും ഞ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ കു​ടും​ബം 55 വ​ർ​ഷം, നാ​ലു ത​ല​മു​റ രാ​ജ്യ​ത്തെ ഭ​രി​ച്ചു. എ​ന്തു​കൊ​ണ്ടാ​ണ് രാ​ജ്യ​ത്ത് വി​ക​സ​നം ഉ​ണ്ടാ​വാ​തി​രു​ന്ന​ത്- അദ്ദേഹം ചോദിച്ചു. എ​ല്ലാ 15 ദി​വ​സം കൂ​ടു​മ്പോ​ഴും മോ​ദി സ​ർ​ക്കാ​ർ പാ​വ​പ്പെ​ട്ട​വ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കു​മാ​യി പു​തി​യ ഓ​രോ​പ​ദ്ധ​തി​ക​ൾ വീ​തം ആ​രം​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com