മുസ്ലീങ്ങളെ തൃപ്തിപ്പെടുത്താന്‍ ഈദ് മിലാനുമായി ആര്‍എസ്എസ്

ആര്‍എസ്എസ് ആസ്ഥാനത്ത് ഇഫ്താര്‍ വിരുന്ന് ഒഴിവാക്കിയത് പ്രതികൂലമാകുമെന്ന സാഹചര്യത്തില്‍ ഈദ് മിലാനുമായി പരിവാര്‍ സംഘടന- ജൂണ്‍ 19നാണ് ഈദ് മിലാന്‍ ചടങ്ങ് ദില്ലിയില്‍ സംഘടിപ്പിക്കുന്നത്
മുസ്ലീങ്ങളെ തൃപ്തിപ്പെടുത്താന്‍ ഈദ് മിലാനുമായി ആര്‍എസ്എസ്

ലഖ്‌നൗ: ആര്‍എസ്എസ് ആസ്ഥാനത്ത് ഇഫ്താര്‍ വിരുന്ന് ഒഴിവാക്കിയത് പ്രതികൂലമാകുമെന്ന സാഹചര്യത്തില്‍ ഈദ് മിലാനുമായി പരിവാര്‍ സംഘടന. മുസ്ലീങ്ങളുമായി സൗഹൃദം പുതുക്കുന്നതിന് അവര്‍ക്ക് ഇഫ്താര്‍ ചടങ്ങ് ഒരുക്കുകയാണ് ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള മുസ്ലീം രാഷ്ട്രീയ മഞ്ച്. തങ്ങള്‍ കടുത്ത മുസ്ലീം വിരുദ്ധരാണെന്ന പ്രതിച്ഛായ മാറ്റുന്നതിന്റെ ഭാഗമായാണ് നീക്കം.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ആര്‍എസ്എസ് ഇഫ്താര്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ്  മുസ്ലീം രാഷ്ട്രീയ മഞ്ച് പറയുന്നത്. ജൂണ്‍ 19നാണ് ഈദ് മിലാന്‍ ചടങ്ങ് ദില്ലിയില്‍ സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ മുസ്ലീം പണ്ഡിതരും ആര്‍എസ്എസ് നേതാക്കളും പങ്കെടുക്കുമെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് പറഞ്ഞു. വിദേശ രാജ്യങ്ങളിലെ അംബാസിഡര്‍മാരും മറ്റ് മുഖ്യാതിഥികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം ചടങ്ങില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കില്ല. 

മോഹന്‍ ഭാഗവതിനെ പരിപാടിയിലേക്ക ക്ഷണിച്ചെങ്കിലും പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ സംഘടന ഇഫ്താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് ദേശീയ കണ്‍വീനര്‍ മുഹമ്മദ് അഫ്‌സല്‍ പറഞ്ഞു. 

മാസം 2000 മുസ്ലീം കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ മുസ്ലീം രാഷ്ട്രീയ മഞ്ച് സ്‌പോണസര്‍ ചെയ്യുന്നുണ്ടെന്നാണ് സംഘടനയുടെ അവകാശവാദം. കൂടാതെ തലാഖ് ചൊല്ലപ്പെട്ട മുസ്ലീം സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷനും നല്‍കുന്നുണ്ടെന്നും സംഘടന അവകാശപ്പെടുന്നു. നേരത്തെ പശുക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇവര്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com