എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ബിയര്‍ വിറ്റു; ഒന്‍പതു ബാറുകള്‍ക്കെതിരെ നടപടി

എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ബിയര്‍ വിറ്റു; ഒന്‍പതു ബാറുകള്‍ക്കെതിരെ നടപടി
എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ബിയര്‍ വിറ്റു; ഒന്‍പതു ബാറുകള്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞ ബിയര്‍ വിറ്റതിന് ഒന്‍പതു പ്രധാന റെസ്റ്ററന്റ് ബാറുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് ഡല്‍ഹി എക്‌സൈസ് വകുപ്പ്. ഹോസ്ഖാസ്, ന്യൂ ഫ്രണ്ട്‌സ് കോളനി, കൊണാട്ട് പ്ലേസ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോ ബാറുകളിലാണ് എക്‌സ്പയറി തീയതി കഴിഞ്ഞ ബിയര്‍ വില്‍ക്കുന്നതായി കണ്ടെത്തിയതെന്ന് എക്‌സൈസ് വകുപ്പ് വ്യക്കതമാക്കി.

ഡല്‍ഹിയിലെ എക്‌സൈസ് നിയമ ലംഘനങ്ങളെക്കുറിച്ച് നിയമസഭയില്‍ എഎപി എംഎല്‍എ വിശേഷ് രവി ചോദിച്ച ചോദ്യത്തിന് ഉത്തരമായാണ് വകുപ്പ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. എക്‌സൈസ് നിയമ പ്രകാരം കാലാവധി കഴിഞ്ഞ ബിയര്‍ വില്‍ക്കുന്ന കുറ്റമാണ്. ഇത്തരത്തില്‍ എക്‌സ്പയറി തീയതി കഴിഞ്ഞ ബിയര്‍ വിറ്റതായി കണ്ടെത്തിയത് ഒന്‍പതു റെസ്റ്റോ ബാറുകളിലാണെന്ന് മറുപടിയില്‍ പറയുന്നു. 

വകുപ്പ് പരിശോധന നടത്തിയ 214 ബാറുകളില്‍ 94 എണ്ണത്തിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. നിയമപ്രകാരമുള്ള പ്രായത്തിനു താഴെയുള്ളവര്‍ക്ക് മദ്യം വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ 25 വയസാണ് മദ്യം വാങ്ങുന്നതിനുള്ള നിയമപ്രകാരമുള്ള പ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com