പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിക്കെതിരെ ജാമ്യമില്ലാ വാറന്റ്
By സമകാലികമലയാളം ഡെസ്‌ക് | Published: 12th June 2018 07:56 PM |
Last Updated: 12th June 2018 07:56 PM | A+A A- |

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ മാത്രം പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യം വിട്ട നീരവ് മോദി ബ്രിട്ടനിലുണ്ടെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ബ്രിട്ടനില്‍ ഒളിവില്‍ കഴിയുന്ന നീരവ് രാഷ്ട്രീയാഭയം തേടിയതായും വിവരമുണ്ട്. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാണെന്നും ഇതിനാല്‍ അഭയം തരണമെന്നുമാണ് നീരവ് മോദി ബ്രിട്ടന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി, മുന്‍ പി.എന്‍.ബി മേധാവി ഉഷ അനന്തസുബ്രഹ്ണ്യം എന്നിവരുള്‍പ്പെടെ 25 ഓളം പേര്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ കഴിഞ്ഞമാസം സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു