ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്ക്; അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി 

ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി.
ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്ക്; അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി 

മുംബൈ:  ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി. മഹാരാഷ്ട്രയിലെ ഭീവണ്ടി കോടതിയാണ് അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തിയത്. ഐപിസി 499, 500 എന്നി  വകുപ്പുകള്‍ അനുസരിച്ചാണ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടി സ്വീകരിച്ചത്.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. മഹാത്മ ഗാന്ധിയുടെ കൊലപാതകത്തില്‍ ആര്‍എസ്എസ് ആണ് ഉത്തരവാദികള്‍ എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇത് സംഘടനയെ  അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുണ്ടെയാണ് കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com