താജ്മഹലിന് നേരെ സംഘപരിവാര്‍ ആക്രമണം; പടിഞ്ഞാറേ കവാടം തകര്‍ക്കാന്‍ ശ്രമം 

400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. 
താജ്മഹലിന് നേരെ സംഘപരിവാര്‍ ആക്രമണം; പടിഞ്ഞാറേ കവാടം തകര്‍ക്കാന്‍ ശ്രമം 

ഗ്ര: താജ്മഹലിന്റെ ഗേറ്റ് തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമം. പടിഞ്ഞാറ് ഭാഗത്തെ കവാടം തകര്‍ക്കാനാണ് വിഎച്ച്പിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്. 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. 

ബസായ് ഘട്ടിലുള്ള സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടം നില്‍ക്കുന്നതെന്നും ഇത് ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നുണ്ടെന്നും ആരോപിച്ചാണ് പൊളിക്കാന്‍ ശ്രമിച്ചത്. ചുറ്റികകളും കമ്പിപ്പാരകളുമായി 30 ഓളം പേരായിരുന്നു അക്രമ സംഘത്തിലുണ്ടായിരുന്നത്. 

'താജ്മഹലിനെക്കാള്‍ മുന്‍പ് തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ കവാടം പൊളിച്ചു മാറ്റാന്‍ തയാറായിരുന്നില്ല. ഇക്കാരണത്താലാണ് തങ്ങള്‍ പൊളിച്ചു മാറ്റുന്നത്'-  വിഎച്ച്പി നേതാവ് രവി ദുബേ പറഞ്ഞു. 

സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പിന്റെ പരാതിയില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുതിര്‍ന്ന വി.എച്ച്.പി നേതാവായ രവി ദുബെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com