ഗോ സംരക്ഷണ നേതാവായ ഹിന്ദു സന്യാസിക്ക് മധ്യപ്രദേശില്‍ ക്യാബിനറ്റ് മന്ത്രി പദവി 

മധ്യപ്രദേശില്‍ ഗോസംരക്ഷണ നേതാവായ ഹിന്ദു സന്യാസിക്ക് ക്യാബിനറ്റ് മന്ത്രി പദവി.
ഗോ സംരക്ഷണ നേതാവായ ഹിന്ദു സന്യാസിക്ക് മധ്യപ്രദേശില്‍ ക്യാബിനറ്റ് മന്ത്രി പദവി 

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഗോസംരക്ഷണ നേതാവായ ഹിന്ദു സന്യാസിക്ക് ക്യാബിനറ്റ് മന്ത്രി പദവി. സംസ്ഥാന ഗോസംരക്ഷണ ബോര്‍ഡ് ചെയര്‍മാന്‍ സ്വാമി അഖിലേശ്വരാനന്ദയെയാണ് ക്യാബിനറ്റ് മന്ത്രിയ്ക്ക് തുല്യമായ പദവി നല്‍കി ശിവരാജ്‌സിങ് ചൗഹാന്‍ സര്‍ക്കാര്‍ ഉയര്‍ത്തിയത്. നേരത്തെ ഇദ്ദേഹത്തിന് സഹമന്ത്രി പദവിയ്ക്ക് തുല്യമായ റാങ്ക് ലഭിച്ചിരുന്നു. അഖിലേശ്വരാനന്ദയുടെ അതൃപ്തിയെ തുടര്‍ന്നാണ് പദവി ഉയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ അഞ്ചു ഹിന്ദുസന്യാസിമാര്‍ക്ക് സഹമന്ത്രിയ്ക്ക് തുല്യമായ റാങ്ക് നല്‍കി ആദരിച്ച ബിജെപി സര്‍ക്കാരിന്റെ തീരുമാനം വിവാദമായിരുന്നു. ഇതില്‍ അഖിലേശ്വരാനന്ദയും ഉള്‍പ്പെടുന്നു. നര്‍മ്മദ നദീസംരക്ഷണത്തിനുളള ഉന്നതതല സമിതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്ക് മികച്ച പരിഗണന നല്‍കിയത്. 
 
നര്‍മ്മദ നദീസംരക്ഷണത്തിനുളള ഉന്നതതല സമിതിയില്‍ തനിക്ക് ഒപ്പമുളള ചില വിവാദ വ്യക്തികളെ സംബന്ധിച്ച് അഖിലേശ്വരാനന്ദയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. ഈ അതൃ്പതി മധ്യപ്രദേശ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിലുടെ അദ്ദേഹം പരസ്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നടപടി സ്വീകരിച്ചില്ലായെങ്കില്‍ രാജിവെയ്ക്കുമെന്നും അഖിലേശ്വരാനന്ദ ഭീഷണി മുഴക്കിയിരുന്നു. ഇദ്ദേഹത്തെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com