പാലക്കാട് കോച്ച് ഫാക്ടറി അനാവശ്യം, കോച്ചുകള്‍ ആവശ്യത്തിനുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി; ഫാക്ടറിയുടെ അനുമതി റദ്ദാക്കും

കോച്ചുകള്‍ ഇപ്പോള്‍ ആവശ്യത്തിനുണ്ടെന്നും പുതുതായി നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്രം
പാലക്കാട് കോച്ച് ഫാക്ടറി അനാവശ്യം, കോച്ചുകള്‍ ആവശ്യത്തിനുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി; ഫാക്ടറിയുടെ അനുമതി റദ്ദാക്കും


ന്യൂഡല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറിക്കായി നല്‍കിയ അനുമതി റദ്ദാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. പാലക്കാട് കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. കോച്ചുകള്‍ ഇപ്പോള്‍ ആവശ്യത്തിനുണ്ടെന്നും പുതുതായി നിര്‍മിക്കേണ്ട ആവശ്യമില്ലെന്നുമുള്ള വാദമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്ന് പാലക്കാട് എംപി എംബി രാജേഷ് പറഞ്ഞു.

2008 ലെ ബജറ്റില്‍ പ്രഖ്യാപിച്ച പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നീക്കങ്ങളൊന്നും നടക്കാത്ത സാഹചര്യത്തിലാണ് റെയില്‍വേ മന്ത്രി നിലപാടു വ്യക്തമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തര്‍ക്കങ്ങള്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും ജില്ലാ ഭരണകൂടത്തിന്റെയും എംപിയുടെയും ഇടപെടലിനെത്തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. 2012 ല്‍ കോട്ടമൈതാനത്ത് വച്ച് തറക്കല്ലിടലും നടത്തി. 

പദ്ധതിക്കു സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്തു നടത്തിയ ശ്രമം വിവാദമായിരുന്നു.  പിന്നീട് സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യ പദ്ധതിയില്‍ പങ്കാളിയാവാന്‍ മുന്നോട്ടുവന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനിടെ തന്നെ ഹരിയാനയിലെ സോനാപേട്ടില്‍ കോച്ച് ഫാക്ടറി നിര്‍മിക്കാന്‍ റെയില്‍വേ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

പാലക്കാട് കോച്ച് ഫാക്ടറി ആരംഭിക്കാന്‍ ബെമലുമായി ചേര്‍ന്നുള്ള സംയുക്ത സംരഭം എന്ന നിര്‍ദ്ദേശം മന്ത്രി പീയുഷ്‌ഗോയലിനെ കണ്ട് നേരിട്ടും പാര്‍ലമെന്റിലും  ഉന്നയിച്ചിരുന്നതായി രാജേഷ് പറഞ്ഞു. എന്നാല്‍, മാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ വിചിത്ര വാദം. എന്നാല്‍ ആറു കൊല്ലം മുമ്പ് തറക്കല്ലിട്ട പാലക്കാട് പദ്ധതി ഉപേക്ഷിക്കുകയും ഹരിയാനയില്‍ മറ്റൊന്ന് തുടങ്ങുകയും ചെയ്യുന്നതിന് എന്ത് ന്യായം? 145 കോടി അനുവദിച്ചുവെന്ന് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നാടാകം ഫഌ്‌സുകള്‍ വച്ച ബി.ജെ.പി.ക്കാര്‍ക്ക് എന്ത് പറയാനുണ്ടന്ന് രാജേഷ് ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com