ശസ്ത്രക്രിയയ്ക്കിടെ ഗ്രൂപ്പു മാറി രക്തം നല്‍കി, ശരീരം മഞ്ഞനിറമായി; വൃക്കയും ശ്വാസകോശവും തകരാറിലായ രോഗി ഗുരുതരാവസ്ഥയില്‍

ശസ്ത്രക്രിയയ്ക്കിടെ ഗ്രൂപ്പു മാറി രക്തം നല്‍കി, ശരീരം മഞ്ഞനിറമായി; വൃക്കയും ശ്വാസകോശവും തകരാറിലായ രോഗി ഗുരുതരാവസ്ഥയില്‍
ശസ്ത്രക്രിയയ്ക്കിടെ ഗ്രൂപ്പു മാറി രക്തം നല്‍കി, ശരീരം മഞ്ഞനിറമായി; വൃക്കയും ശ്വാസകോശവും തകരാറിലായ രോഗി ഗുരുതരാവസ്ഥയില്‍

കൊല്‍ക്കത്ത: ശസ്ത്രക്രിയയ്ക്കിടെ ഗ്രൂപ്പു മാറി രക്തം നല്‍കിയ രോഗി ഗുരുതരാവസ്ഥയില്‍. കൊല്‍ക്കത്തയിലെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു പരാതി നല്‍കിയിരിക്കുകയാണ് ബൈശാഖി എന്ന യുവതിയുടെ ഭര്‍ത്താവ്. 

എബി പോസിറ്റിവ് ആണ് ഭാര്യയുടെ രക്തഗ്രൂപ്പ് എന്നാണ് ഭര്‍ത്താവ് അഭിജിത് പറയുന്നത്. എ പ്ലസ് ഗ്രൂപ്പ് രക്തമാണ് ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ നല്‍കിയത്. ഇതോടെ ഭാര്യയുടെ ശരീരം മുഴുവന്‍ മഞ്ഞനിറമായതായും അതീവ ഗുരുതരാവസ്ഥയിലേക്കു നീങ്ങിയതായും അഭിജിത് പറയുന്നു. ശ്വാസകോശ, വൃക്ക തകരാറിനെത്തുടര്‍ന്ന വെന്റിലേറ്ററില്‍ കഴിയുകയാണ് അഭിജീതിന്റെ ഭാര്യ.

ഗര്‍ഭിണിയായ ബൈശാഖിയെ ഇതുമായി ബന്ധപ്പെട്ട സങ്കീര്‍ണത ഒഴിവാക്കാനാണ് കൊളംബിയ ഏഷ്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയത്. എക്‌റ്റോപിക് പ്രെഗ്നന്‍സി എന്ന സങ്കീര്‍ണ ഗര്‍ഭാവസ്ഥയാണ് വൈശാഖിയുടേത്. 

ശസ്ത്രക്രിയയ്ക്കു ശേഷം ഭാര്യയുടെ ശരീരം മഞ്ഞനിറമാവുകയും മൂത്രത്തിലൂടെയും മറ്റും രക്തം വരാന്‍ തുടങ്ങുകയും ചെയ്‌തെന്ന് അഭിജീത് പറയുന്നു. ഇക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. താന്‍ അവധിയിലാണെന്നു പറഞ്ഞ് ഡോക്ടര്‍മാരില്‍ ഒരാള്‍ ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്തതായും മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ അഭിജീത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

എന്നാല്‍ രക്തം മാറി നല്‍കിയിട്ടില്ലെന്നും രക്തം കയറ്റുന്നതിനിടെയുണ്ടായ സങ്കീര്‍ണതകളാണ് രോഗിയുടെ അവസ്ഥയ്ക്കു കാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com