കെജരിവാളിന് പിന്തുണയുമായി സിപിഎമ്മും; ഇന്ത്യന്‍ ജനാധിപത്യത്തെ 'ഫിറ്റാക്കാന്‍' മോദിക്ക് കഴിയില്ലെന്ന് ബൃന്ദ കാരാട്ട് 

എഎഎസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തിന് എതിരെ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പിന്തുണയുമായി സിപിഎം 
കെജരിവാളിന് പിന്തുണയുമായി സിപിഎമ്മും; ഇന്ത്യന്‍ ജനാധിപത്യത്തെ 'ഫിറ്റാക്കാന്‍' മോദിക്ക് കഴിയില്ലെന്ന് ബൃന്ദ കാരാട്ട് 

കെജരിവാളിന് പിന്തുണയുമായി സിപിഎമ്മും; ഇന്ത്യന്‍ ജനാധിപത്യത്തെ ഫിറ്റാക്കാന്‍ മോദിക്ക് കഴിയില്ലെന്ന് ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തിന് എതിരെ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പിന്തുണയുമായി സിപിഎം. മുഖ്യമന്ത്രിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എഎപി രാജ്ഗട്ടില്‍ നടത്തിവരുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് എഴുതുയ ലേഖനം പങ്കുവെച്ചുകൊണ്ട് സിപിഎം ട്വിറ്ററില്‍ വ്യക്തമാക്കി.
വ്യക്തമാക്കി. കെജരിവാളിന്റെ സമരവും എന്തിന് നമ്മളതിനെ പിന്തുണക്കണം എന്നുമുള്ള എന്‍ഡിടിവി ലേഖനത്തിലാണ് ബൃന്ദ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

അസാധാരണ സമര മാര്‍ഗം സ്വീകരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി നിര്‍ബന്ധിതനാനവുകയായിരുന്നുവെന്ന് ബൃന്ദ ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അരവിന്ദ് കെജരിവാളിന്റെ അപേക്ഷയും ചര്‍ച്ചകള്‍ നടത്തണമെന്ന ആവശ്യവും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബായിജാല്‍ തള്ളിക്കളയുകയായിരുന്നുവെന്നും ബൃന്ദ കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങൡ നിന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ വിട്ടു നില്‍ക്കുയാണ്. തങ്ങള്‍ സമരം ചെയ്യുകയല്ല എന്നാണ് ഐഎഎസ് ഓഫീസര്‍മാരുടെ വക്താവ് പറയുന്നത്, എന്നാല്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് കൃത്യവിലോപമാണെന്നും ബൃന്ദ പറയുന്നു. ഡല്‍ഹി ഭരണം എഎപി നേടിയെടുത്തതുമുതല്‍ കേന്ദ്രസര്‍ക്കാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറേയും അദ്ദേഹത്തിന് താഴെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരേയും ഉപയോഗിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ബൃന്ദ ആരോപിച്ചു. 

ബിജെപി സര്‍ക്കാരിന്റെ ശ്രമം പ്രശ്‌നപരിഹാരങ്ങള്‍ക്കല്ലെന്നും ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ തങ്ങളുടെ വിഭജനരാഷ്ട്രീയത്തിന് എത്രമാത്രം ഗുണകരമാക്കാം എന്നത് മാത്രമാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കുറ്റപ്പെടുത്തുന്നു.ഡല്‍ഹിക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കണം എന്നുള്ളത് ഏറെനാളായി ബിജെപിയുടെകൂടി ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എഎപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അത് കെജരിവാളിനെ സഹായിക്കും എന്ന കണക്കുകൂട്ടലില്‍ അവര്‍ ഒരു മടിയും കൂടാതെ മലക്കംമറിയുകയാണ് ചെയ്തതെന്നും ബൃന്ദ പറഞ്ഞു.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണായുധങ്ങളില്‍ ഒന്ന് ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കും എന്നതായിരുന്നുവെന്നും ബൃന്ദ ഓര്‍മ്മിപ്പിച്ചു. ഭരണഘടനയെ തകര്‍ക്കുന്ന തരത്തിലുള്ള മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഒരു വാക്കുകൊണ്ടു പോലും വിമര്‍ശിക്കാതെ ബിജെപിക്കൊപ്പം ചേര്‍ന്ന് എഎപിയെ കുറ്റപ്പെടുത്തുന്ന ഡല്‍ഹി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തി കോണ്‍ഗ്രസ് രാജ്യമൊട്ടാകെ നടത്തിവരുന്ന ബിജെപി വിരുദ്ധ ക്യാമ്പയിന് വിപരീതമാണെന്നും ബൃന്ദ ചൂണ്ടിക്കാട്ടി. 

ഡല്‍ഹി ജനതയുടെ അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഫുട്‌ബോളിനെപ്പോലെ തട്ടിക്കളിക്കുകയാണ്. ഡല്‍ഹി ജനതയുടെ ജനാധിപാത്യവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള സമരത്തെ പിന്തുണക്കേണ്ടതുണ്ട്. ഏകാധിപത്യ പ്രവണതയിലുള്ള ബിജെപിയുടെ ഭരണനയങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. ഇത് ഡല്‍ഹി ജനതയെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, ഫെഡല്‍ സംവിധാനത്തില്‍ വിശ്വാസിക്കുന്ന രാജ്യത്തെ എല്ലാവരുടേയുമാണെന്നും ബൃന്ദ പറയുന്നു. ഈ വിഷയങ്ങളിലെല്ലാം മോദി മൗനം പാലിക്കുകയാണ്. ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കുന്ന മോദിക്ക് ഇന്ത്യന്‍ ജനാധിപത്യം ഫിറ്റാണോയെന്ന ചലഞ്ച് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും ബൃന്ദ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com