ദ്വാരക: ബാലികയെ ബലാത്സംഗം ശ്രമിച്ച മുന്‍ ലഫ്റ്റനന്റ് കേണല്‍ അറസ്റ്റില്‍. സൈന്യത്തില്‍ നിന്നും വിരമിച്ച എഴുപതുകാരനായ ആളാണ് എട്ടു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. ഇയാള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഒരേ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരായിരുന്നു പ്രതിയും പെണ്‍കുട്ടിയും. പെണ്‍കുട്ടിയെ ഇയാള്‍ ലിഫ്റ്റില്‍ വെച്ച് കയറിപ്പിടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പിന്നീട് കുട്ടിയുടെ മാതാപിതാക്കള്‍ ഇതു സംബന്ധിച്ചു പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ബാലികയുടെ മൊഴി രേഖപ്പെടുത്തി.
ഇയാള്‍ക്കെതിരേ മുന്‍പും സമാനരീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നതായും ആരും പരാതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതി രക്ഷപ്പെട്ടിരുന്നതെന്നും പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ