മകളെ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയ ഭാര്യയെ ഭര്‍ത്താവ് കോടതിയില്‍ കുത്തിക്കൊന്നു
By സമകാലികമലയാളം ഡെസ്‌ക് | Published: 15th June 2018 08:37 PM |
Last Updated: 15th June 2018 08:37 PM | A+A A- |

ഗുവാഹത്തി: ഭാര്യയെ ഭര്‍ത്താവ് കോടതി പരിസരത്തുവച്ച് കുത്തിക്കൊന്നു. അസം സ്വദേശി പൂര്‍ണ നഹര്‍ ദേഖയാണ് ഭാര്യയെ കുത്തിക്കൊന്നത്. സ്വന്തം മകളെ ദേഖ ബലാത്സംഗം ചെയ്തുവെന്ന് ഭാര്യ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ വാദം കേള്‍ക്കാന്‍ ദിബ്രുഘഢ് കോടതിയിലേക്ക് പോവുന്നതിനിടെയാണ് പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തിക്കൊണ്ട് ഇയാള്‍ ഭാര്യയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മകളെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ പൂര്‍ണ നഹര്‍ ദേഖ ഈയടുത്തായണ് ജാമ്യത്തിലിറങ്ങിയത്. താന്‍ മകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും വ്യാജ പരാതിയാണ് ഭാര്യ റിഥ നഹര്‍ ദേഖ നല്‍കിയതെന്നും അതുകൊണ്ടാണ് കുത്തിയതെന്നും പൂര്‍ണ നഹര്‍ ദേഖ പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസം മുമ്പായിരുന്നു റിഥ നഹര്‍ ദേഖ ഭര്‍ത്താവ് മകളെ ബലാത്സംഗം ചെയ്തുവെന്ന് പൊലീസില്‍ പരാതി നല്‍കിയത്.