കശ്മീരില്‍ സ്‌ഫോടനം: പതിനഞ്ച് പേര്‍ക്ക് പരിക്ക്

ചവറ്റുവീപ്പയിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചതാകാം സ്‌ഫോടനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. 
കശ്മീരില്‍ സ്‌ഫോടനം: പതിനഞ്ച് പേര്‍ക്ക് പരിക്ക്


ശ്രീനഗര്‍: കശ്മീരില്‍ സ്‌ഫോടനത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഗന്ദര്‍ബാല്‍ ജില്ലയിലെ മനസ്ബാല്‍ പാര്‍ക്കിലാണ് തീവ്രത കുറഞ്ഞ സ്‌ഫോടനമുണ്ടായത്. ചവറ്റുവീപ്പയിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചതാകാം സ്‌ഫോടനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. 

പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഗന്ദര്‍ബാല്‍ എസ്എസ്പി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com