തിഹാര്‍ ജയില്‍പ്പുള്ളികളുടെ സ്വഭാവം നന്നാക്കാന്‍ ബാബാ രാംദേവിന്റെ യോഗാ പ്രകടനം

ഞായറാഴ്ച തിഹാര്‍ ജയിലിലായിരുന്നു രാംദേവിന്റെ സന്‍മാര്‍ഗ്ഗ-യോഗാക്ലാസ്. ഒന്‍പത് ജയിലുകളിലെ പതിനൊന്നായിരത്തോളം വരുന്ന തടവുപുള്ളികളെയാണ് ഇതില്‍ പങ്കെടുപ്പിച്ചത്.
തിഹാര്‍ ജയില്‍പ്പുള്ളികളുടെ സ്വഭാവം നന്നാക്കാന്‍ ബാബാ രാംദേവിന്റെ യോഗാ പ്രകടനം

ന്യൂഡല്‍ഹി: കള്ളുകുടിയും പുകവലിയും ഒഴിവാക്കണമെന്ന് ജയില്‍പുള്ളികളോട് ബാബാ രാംദേവിന്റെ ഉപദേശം. പ്രതികാരസ്വഭാവവും ദുഷിച്ച ചിന്തകളും മനസില്‍ നിന്നും നീക്കം ചെയ്യണമെന്നും ഗുരുദക്ഷിണയായി താന്‍ അത് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും രാംദേവ്. ഞായറാഴ്ച തിഹാര്‍ ജയിലിലായിരുന്നു രാംദേവിന്റെ സന്‍മാര്‍ഗ്ഗ-യോഗാക്ലാസ്. ഒന്‍പത് ജയിലുകളിലെ പതിനൊന്നായിരത്തോളം വരുന്ന തടവുപുള്ളികളെയാണ് ഇതില്‍ പങ്കെടുപ്പിച്ചത്.
 നാല്മണിക്കൂറോളം നീണ്ട യോഗാഭ്യാസം അന്താരാഷ്ട്ര യോഗാദിനത്തിന് മുന്നോടിയായാണ് അവതരിപ്പിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.തടവുപുള്ളികളില്‍ ആയിരം പേര്‍ക്ക് യോഗാ പരിശീലകരായി മാറാനുള്ള അവസരം ഒരുക്കാനാണ് തിഹാര്‍ജയിലധികൃതര്‍ പദ്ധതിയിടുന്നത്. സ്വതന്ത്രരാക്കപ്പെടുന്നതനുസരിച്ച്  ആയിരം പേര്‍ക്കും ജോലി നല്‍കാന്‍ തയ്യാറാണെന്നും രാംദേവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ടിജെ എന്ന ബ്രാന്റില്‍ തടവുപുള്ളികള്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ പരിശോധിച്ച രാംദേവ് പാര്‍ട്ണര്‍ഷിപ്പിന് താത്പര്യം പ്രകടിപ്പിച്ചതായും ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com