നാടകം തുടരുമ്പോള്‍ ഇരകളാകുന്നത് ഡല്‍ഹിയിലെ ജനങ്ങളാണ്; കെജരിവാളിന്റെ സമരത്തില്‍ ആദ്യ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

അരവിന്ദ് കെജരിവാളിന്റെ സമരത്തില്‍ ആദ്യമായി പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
നാടകം തുടരുമ്പോള്‍ ഇരകളാകുന്നത് ഡല്‍ഹിയിലെ ജനങ്ങളാണ്; കെജരിവാളിന്റെ സമരത്തില്‍ ആദ്യ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസഹകരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ നടത്തുന്ന അരവിന്ദ് കെജരിവാളിന്റെ സമരത്തില്‍ ആദ്യമായി പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാടകങ്ങള്‍ തുടരുമ്പോള്‍ ഡല്‍യിലെ ജനങ്ങളാണ് ഇരകളാകുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ഡല്‍ഹി മുഖ്യമന്ത്രി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ ധര്‍ണ നടത്തുന്നു. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ബിജെപി ധര്‍ണ നടത്തുന്നു. ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു. അരാജകത്തിന് എതിരെ കണ്ണടക്കുന്ന പ്രധാനമന്ത്രി കലാപത്തേയും വഴിവിട്ട പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുന്നു. നാടകം തുടരുമ്പോള്‍ ഡല്‍ഹിയിലെ ജനങ്ങളാണ് ഇരകളാകുന്നത്-അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ഐഎസ്എസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെ അനുസരിക്കുന്നില്ലെന്ന് ആരോപിച്ച് ആരംഭിച്ച ഡല്‍ഹി മുഖ്യമന്ത്രിയുടെ സമരം എട്ടാംദിവസം പിന്നിടുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം എത്തുന്നത്. 

കേന്ദ്രത്തിനെതിരെയുള്ള സമരം എന്ന നിലയില്‍ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കെജരിവാളിന് പിന്തുണയുമായെത്തിയപ്പോള്‍ കോണ്‍ഗ്രസ് മുഖംതിരിച്ചു നില്‍ക്കുകയായിരുന്നു. ഡല്‍ഹിയിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് എഎപിയെ പിന്തുണച്ചില്ല. ഇപ്പോള്‍ രാഹുല്‍ നടത്തിയിരിക്കുന്ന പ്രസ്താവനയിലും കെജരിവാളിനെ പരോക്ഷമായി കുറ്റപ്പെടുത്തുകയാണ് ചെ.്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com