മറ്റൊരാളുടെ ഓഫിസില്‍ കയറി കുത്തിയിരിപ്പു നടത്തുന്നതാണോ സമരം?: കെജരിവാളിനെതിരെ ഹൈക്കോടതി

സമരത്തിന്റെ പേരില്‍ ആര്‍ക്കും ആരുടെയെങ്കിലും ഓഫിസിലോ വീട്ടിലോ കുത്തിയിരിപ്പു നടത്താനാവില്ലെന്ന് ഹൈക്കോടതി
മറ്റൊരാളുടെ ഓഫിസില്‍ കയറി കുത്തിയിരിപ്പു നടത്തുന്നതാണോ സമരം?: കെജരിവാളിനെതിരെ ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ നടത്തുന്ന ഹൈക്കോടതി. സമരത്തിന്റെ പേരില്‍ ആര്‍ക്കും ആരുടെയെങ്കിലും ഓഫിസിലോ വീട്ടിലോ കുത്തിയിരിപ്പു നടത്താനാവില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇതിനെ സമരം എന്നു വിളിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

കെജരിവാളിന്റെ സമരം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ വിജേന്ദര്‍ ഗുപ്ത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. കെജരിവാള്‍ ചെയ്യുന്നതിനെ സമരം എന്നു വിളിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയിലാണ് മുഖ്യമന്ത്രി കുത്തിയിരിപ്പു നടത്തുന്നത്. ഇതിന് ആരാണ് അധികാരം നല്‍കിയതെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും മന്ത്രിമാര്‍ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇവിടത്തെ പ്രശ്‌നം അതല്ലെന്നും ഗവര്‍ണറുടെ ഓഫിസില്‍ മുഖ്യമന്ത്രി നടത്തുന്ന കുത്തിയിരിപ്പാണെന്നും കോടതി പ്രതികരിച്ചു. അതൊരു വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു അഭിഭാഷകന്റെ പ്രതികരണം. 

ഡല്‍ഹി സര്‍ക്കാരിനു കൂടുതല്‍ അധികാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ്, കെജരിവാളും മന്ത്രിസഭയിലെ മൂന്ന അംഗങ്ങളും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഓഫിസില്‍ കുത്തിയിരിപ്പു സമരം നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com