അവസരവാദികളായ ബിജെപി സഖ്യ ഭരണം നിരപരാധികളായ കശ്മീര്‍ ജനതയെ കൊന്നു; രാഷ്ട്രപതി ഭരണത്തിലും ഇത് ആവര്‍ത്തിക്കും: രാഹുല്‍ ഗാന്ധി

കശ്മീരിലെ ബിജെപി-പിഡിപി സഖ്യം പിരിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 
അവസരവാദികളായ ബിജെപി സഖ്യ ഭരണം നിരപരാധികളായ കശ്മീര്‍ ജനതയെ കൊന്നു; രാഷ്ട്രപതി ഭരണത്തിലും ഇത് ആവര്‍ത്തിക്കും: രാഹുല്‍ ഗാന്ധി

ശ്മീരിലെ ബിജെപി-പിഡിപി സഖ്യം പിരിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി- പിഡിപി സഖ്യം ഭരിച്ചപ്പോള്‍ കശ്മീരിന് സംഭവിച്ച ദുരന്തങ്ങള്‍ രാഷ്ട്രപതി ഭരണത്തിലും തുടരുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. അവസരവാദികളായ ബിജെപി-പിഡിപി സഖ്യഭരണം നിഷ്‌കളങ്കളായ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ സൃഷ്ടിച്ചു. നമ്മുടെ ധീരരായ ജവാന്‍മാര്‍ക്കും ഇക്കാലയളവില്‍ ജീവന്‍ നഷ്ടപ്പെട്ടു. യുപിഎ സര്‍ക്കാര്‍ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത അനുകൂല സാഹചര്യത്തിനാണ് ഇത് കോട്ടം വരുത്തിയത്. ഇത് നയതന്ത്രപരമായും ഇന്ത്യയ്ക്ക് വളരെയധികം  ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ധാര്‍ഷ്ട്യവും വിദ്വേഷവും പരാജയപ്പെടുമെന്ന് തെളിയിക്കുന്നതാണ് ഈ സഖ്യത്തിന്റെ പിരിയലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. മൂന്നുവര്‍ഷം നീണ്ടുനിന്ന ഭരണം അവസാനിപ്പിച്ച് ചൊവ്വാഴ്ച ബിജെപി അപ്രതീക്ഷിതമായി പിഡിപിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. കത്തുവ പീഡനം, വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ നാളുകളായി അഭിപ്രായം വ്യത്യാസം നിലനിന്നിരുന്നു. 

റംസാന്‍ നോമ്പ് പ്രമാണിച്ച് താഴ്‌വരയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നീട്ടണമെന്നായിരുന്നു പിഡിപിയുടെ നിലപാട്. എന്നാല്‍ സൈനികന്‍ ഔറംഗസേബിന്റെയും റൈസിങ് കശ്മീര്‍ എഡിറ്ററുടെയും കൊലപാതകങ്ങള്‍ വിട്ടുവീഴ്ച വേണ്ട എന്ന നിലപാടിലേക്ക് കേന്ദ്രത്തെ എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ ദിവസങ്ങള്‍ക്കകമാണ് ഈ സഖ്യം പിരിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com